India

ദാന ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ഒഡീഷയിലും പശ്ചിമ ബംഗാളിലും കനത്ത ജാഗ്രത; 25 ലക്ഷം പേരെ ഒഴിപ്പിക്കും; ജനങ്ങളെ സഹായിക്കാൻ കർമ്മസേനയും കൺട്രോൾ റൂമും ഒരുക്കി ബംഗാൾ ഗവർണർ

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ദാന ചുഴലിക്കാറ്റ് ഇന്ന് കരതൊടും. ഇന്ന് അർദ്ധരാത്രിക്കും നാളെ പുലർച്ചെയ്‌ക്കും മദ്ധ്യേ ആയിരിക്കും കാറ്റ് കര തൊടുക. ഒഡിഷയിലെ ദാമ്ര തുറമുഖത്തിനും പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിനും ഇടയിലാകും കര തൊടൽ. ഒഴിപ്പിക്കൽ നടപടികൾ ഇന്ന് പതിനൊന്ന് മണിയോടെ പൂർത്തിയയാകും. പ്രശ്‌നബാധിത മേഖലകളിൽ നിന്ന് ഇരു സ്ഥാനങ്ങളിലുമായി 25 ലക്ഷത്തോളം ആളുകളെയാണ് ഒഴിപ്പിക്കുക 120 കിലോമീറ്റർ വേഗതയിലാകും ദാന കര തൊടുക എന്നാണ് നിലവിലെ മുന്നറിയിപ്പ് പറയുന്നത്. ഇരു സംസ്ഥാനങ്ങളിലെയും തുറമുഖങ്ങൾക്ക് ഡെയ്ഞ്ചർ നമ്പർ 10 എന്ന അതീവ ജാഗ്രത മുന്നറിപ്പ് നൽകിയിട്ടുണ്ട്. കൊൽക്കത്ത വിമാനത്താവളം ഇന്ന് ഉച്ചയ്ക്ക് ശേഷം അടച്ചിടും. ഇന്ന് വൈകുന്നേരം 7 മണിമുതൽ 15 മണിക്കൂർ നേരത്തേയ്ക്കാണ് വിമാനത്താവളം അടയ്ക്കുക.

സംസ്ഥാനങ്ങളിൽ എസ് ഡി ആർ എഫ്, എൻ ഡി ആർ എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന് മുന്നോടിയായി ജനങ്ങൾക്ക് സഹായം നൽകാൻ പശ്ചിമ ബംഗാളിൽ ഗവർണർ സി വി ആനന്ദബോസ് പ്രത്യേക കർമ്മസേനയും കൺട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്. ഗവർണർ ഡോ. സി.വി. ആനന്ദ് ബോസ് ബുധനാഴ്ച വൈകിട്ട് ഇതിനായി കൊൽക്കത്തയിലെ രാജ്ഭവനിൽ വിദഗ്ധരുടെയും കോർ ടീമിൻ്റെയും അടിയന്തര യോഗം വിളിച്ചിരുന്നു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ദുരന്തനിവാരണ സമിതിയും ബന്ധപ്പെട്ട മറ്റു അധികാരികളും പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങളും നടപടിക്രമങ്ങളും പൂർണമായും പാലിക്കാൻ തയ്യാറാകണമെന്നും ഗവർണർ ആനന്ദബോസ് അഭ്യർത്ഥിച്ചു

“ഈ അടിയന്തര ഘട്ടത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ ആത്മവിശ്വാസത്തോടെയും നിശ്ചയദാർഢ്യത്തോടെയും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. നാം തീർച്ചയായും ഈ പ്രതിസന്ധിയെയും അതിജീവിക്കും” – ഗവർണർ പറഞ്ഞു. ഗവർണറുടെ നിർദേശപ്രകാരം രാജ്ഭവനിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന (24×7) കൺട്രോൾ റൂം തുറന്നു: ഫോൺ നമ്പർ: 033-22001641; ഇമെയിൽ:.email: emergency.danarajbhavan@gmail.com രാജ്ഭവൻ ഹെഡ് ഓഫ് ടാസ്ക് ഫോഴ്സ് ശ്രീകുമാർ ബന്ദ്യോപാധ്യായ (മുൻ ഐ.ജി, എസ്.എസ്‌.ബി, മുൻ എസ്‌.പി.ജി) യായിരിക്കും കൺട്രോൾ റൂമിൻ്റെ മുഖ്യ സംയോജകൻ.

Kumar Samyogee

Recent Posts

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ !അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം പ്രതിഷേധാർഹമെന്ന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ

കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…

1 hour ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ ! വീഡിയോ പ്രത്യക്ഷപ്പെട്ടത് ഇരുന്നൂറിലേറെ സൈറ്റുകളിലെന്ന് കണ്ടെത്തൽ ; പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി തുടരും

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…

1 hour ago

തൃശ്ശൂരിൽ വാഹനാഭ്യാസത്തിനിടെ കാർ അപകടത്തിൽ പെട്ടു ! 14 കാരന് ദാരുണാന്ത്യം; കാർ ഡ്രൈവർ അറസ്റ്റിൽ

തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…

2 hours ago

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! മേവൻ പേടകവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായെന്ന് നാസ ! പേടകം നഷ്ടമാകുമോയെന്ന് ആശങ്ക

വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…

3 hours ago

ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധരെ വിടാതെ അജ്ഞാതൻ !! എൻസിപി നേതാവ് മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു മരിച്ചു

ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…

3 hours ago

കെട്ടിടം നിർമ്മിക്കാൻ ഇനി സിമന്റ് വേണ്ട !! നിർമ്മാണ മേഖലയിൽ പുതിയ പരിസ്ഥിതി വിപ്ലവം ;വമ്പൻ കണ്ടെത്തലുമായി ശാസ്ത്രലോകം

ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…

4 hours ago