ഹരിയാന : നുഹിൽ പച്ച്ഗാവിനു സമീപം ടൗരു ഡിഎസ്പി സുരേന്ദർ സിംഗ് ഖനന മാഫിയയുടെ മർദനത്തിൽ കൊല്ലപ്പെട്ട് മാസങ്ങൾക്ക് ശേഷം, വെള്ളിയാഴ്ച്ച നുഹ് ജില്ലയിൽ ഖനന മാഫിയ വീണ്ടും പോലീസിനെ ആക്രമിച്ചു
നൂഹ് പോലീസിന്റെയും പ്രാദേശിക ഖനന വകുപ്പിന്റെയും റീജണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെയും (ആർടിഎ) സംയുക്ത സംഘം വെള്ളിയാഴ്ച്ച ഹരിയാന ജില്ലയിലെ അനധികൃത ഖനന സ്ഥലത്ത് റെയ്ഡ് നടത്തിയപ്പോഴായിരുന്നു സംഭവം. അനധികൃത ഖനന സ്ഥലത്ത് നടത്തിയ റെയ്ഡിനിടെ സംഘത്തെ അജ്ഞാതർ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തെക്കുറിച്ച് സംസാരിച്ച അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് (എഎസ്പി) നുഹ്, ഉഷാ കുണ്ടു പറഞ്ഞു, “ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരിച്ചറിഞ്ഞ അഞ്ച് പേർക്കെതിരെയും 40-50 അജ്ഞാതർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്”. 3 പോർസലൈൻ മെഷീനുകളും പിടിച്ചെടുത്തതായി എഎസ്പി നുഹ് ഉഷ കുണ്ടു പറഞ്ഞു.

