Sunday, December 21, 2025

ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിച്ചു ; പ്രദേശത്ത് വൻ നാശനഷ്ടം

ഹിമാചൽ പ്രദേശ് : സിർമൗർ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിച്ചു.

മരിച്ചവരിൽ അഞ്ച് പേർ ഒരേ കുടുംബത്തിലുള്ളവരാണ് .

കഴിഞ്ഞ 3-4 ദിവസമായി സിർമൗറിൽ ശക്തമായ മഴ പെയ്യുകയാണ്. തുടർച്ചയായി പെയ്യുന്ന മഴ ജില്ലയിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.

കനത്ത മഴയിൽ സംസ്ഥാനത്ത് 120 റോഡുകൾ തടസ്സപ്പെടുകയും 90 ട്രാൻസ്ഫോർമറുകൾ തകരുകയും ചെയ്തു.

വീടുകളുടെ പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയുടെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി, റോഡുകൾ തടസ്സപ്പെടുകയും ആളുകൾ ഒറ്റപ്പെടുകയും ചെയ്തു.

Related Articles

Latest Articles