Tuesday, May 14, 2024
spot_img

യുഎസ് പ്രീ-റിലീസ് ബിസിനസ്സ് ; ദളപതി വിജയ്‌യുടെ ബീസ്റ്റിനെ മറികടന്ന് മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ

യു എസ് : മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ റിലീസിന് ഇനി മൂന്ന് ദിവസം മാത്രം. ഇന്ത്യയിലും യുഎസിലും പ്രീ-റിലീസ് ബിസിനസ്സ് ഗംഭീരമായി ആരംഭിച്ചു. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയുടെ അഭിപ്രായത്തിൽ, അമേരിക്കയിൽ ദളപതി വിജയ്‌യുടെ ബീസ്റ്റിന്റെ പ്രീ-റിലീസ് വിൽപ്പനയെ പൊന്നിയിൻ സെൽവൻ മറികടന്നു. ഈ നിരക്കിൽ കമൽഹാസന്റെ വിക്രമിന്റെ റെക്കോർഡുകൾ പൊന്നിയിൻ സെൽവൻ മറികടക്കാനാണ് സാധ്യത.

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവന്റെ ആദ്യഭാഗം സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ എത്തും.

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ, കൽക്കി കൃഷ്ണമൂർത്തി എഴുതിയ അതേ പേരിലുള്ള തമിഴ് സാഹിത്യ നോവലിനെ അടിസ്ഥാനമാക്കിയുള്ള ഒരു ചരിത്രപരമായ ചിത്രമാണ്. ഐശ്വര്യ റായ് ബച്ചൻ, ചിയാൻ വിക്രം, തൃഷ, ജയം രവി, കാർത്തി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം ആദ്യഭാഗം പുറത്തിറങ്ങി ആറ് മുതൽ ഒമ്പത് മാസം കഴിഞ്ഞ് പുറത്തിറങ്ങും

Related Articles

Latest Articles