Monday, May 20, 2024
spot_img

അടിമാലി- കുമളി പാതയില്‍ മണ്ണിടിച്ചിൽ: ഗതാഗതം തടസ്സപ്പെട്ടു, ജാഗ്രത പാലിക്കണമെന്ന് അധികൃതർ

ഇടുക്കി: അടിമാലി- കുമളി സംസ്ഥാന പാതയില്‍ പനംകുട്ടിക്കും കല്ലാര്‍കുട്ടിക്കും ഇടയില്‍ പാറയും മണ്ണും ഇടിഞ്ഞ് ഗതാഗതം സ്‌തംഭിച്ചു. അടിമാലി ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും വലിയ പാറയായതിനാല്‍ നീക്കാന്‍ സാധിച്ചിട്ടില്ല. കട്ടപ്പനക്കു പോകുന്നവര്‍ കല്ലാര്‍കുട്ടിയില്‍ നിന്നും കമ്പിളികണ്ടം വഴി പോകണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം കോഴിക്കോട് മാവൂരില്‍ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറി.ഇരുവഴിഞ്ഞി, ചാലിയാര്‍, ചെറുപുഴ എന്നിവയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ്‌ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത്.

മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കച്ചേരിക്കുന്നില്‍ ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു.കോഴിക്കോട് ജില്ലയില്‍ മഴ കനത്തതോടെ ഇരുവഴിഞ്ഞി, ചാലിയാര്‍, ചെറുപുഴ എന്നിവയില്‍ ജലനിരപ്പുയര്‍ന്നു. ഇതോടെ മാവൂരിലെയും പരിസരങ്ങളിലെയും താഴ്​ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മാവൂര്‍ കച്ചേരിക്കുന്നില്‍ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു.

കച്ചേരിക്കുന്ന് ലത്തീഫിനെയും കുടുംബത്തേയുമാണ് മാറ്റിപ്പാര്‍പ്പിച്ചത്.സമീപത്തുള്ള ഏതാനും വീടുകള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. മാവൂര്‍ പൈപ്പ്​ലൈന്‍ റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസ്സം നേരിട്ടു.

Related Articles

Latest Articles