ഇടുക്കി: അടിമാലി- കുമളി സംസ്ഥാന പാതയില്‍ പനംകുട്ടിക്കും കല്ലാര്‍കുട്ടിക്കും ഇടയില്‍ പാറയും മണ്ണും ഇടിഞ്ഞ് ഗതാഗതം സ്‌തംഭിച്ചു. അടിമാലി ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും വലിയ പാറയായതിനാല്‍ നീക്കാന്‍ സാധിച്ചിട്ടില്ല. കട്ടപ്പനക്കു പോകുന്നവര്‍ കല്ലാര്‍കുട്ടിയില്‍ നിന്നും കമ്പിളികണ്ടം വഴി പോകണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം കോഴിക്കോട് മാവൂരില്‍ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറി.ഇരുവഴിഞ്ഞി, ചാലിയാര്‍, ചെറുപുഴ എന്നിവയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത്.
മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കച്ചേരിക്കുന്നില്‍ ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു.കോഴിക്കോട് ജില്ലയില്‍ മഴ കനത്തതോടെ ഇരുവഴിഞ്ഞി, ചാലിയാര്‍, ചെറുപുഴ എന്നിവയില്‍ ജലനിരപ്പുയര്‍ന്നു. ഇതോടെ മാവൂരിലെയും പരിസരങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മാവൂര്‍ കച്ചേരിക്കുന്നില്‍ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു.
കച്ചേരിക്കുന്ന് ലത്തീഫിനെയും കുടുംബത്തേയുമാണ് മാറ്റിപ്പാര്‍പ്പിച്ചത്.സമീപത്തുള്ള ഏതാനും വീടുകള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. മാവൂര്‍ പൈപ്പ്ലൈന് റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസ്സം നേരിട്ടു.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…