Friday, December 19, 2025

പാകിസ്ഥാനിലെ ക്വറ്റയിൽ വൻ സ്ഫോടനം;3 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് അധികൃതർ

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ക്വറ്റയിൽ വൻ സ്ഫോടനം. മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 19 ഓളം പേരെ ആശുപത്രിയിലേക്ക് മാറ്റി. പാകിസ്ഥാനിലെ ക്വറ്റയിലെ ഫാത്തിമ ജിന്ന റോഡിലാണ് സ്ഫോടനം.

ജനസാന്ദ്രതയേറിയതും വാണിജ്യമേഖലയായതുമായ പ്രദേശത്തായിരുന്നു ശക്തമായ സ്ഫോടനമുണ്ടായത്. നിരവധി വാഹനങ്ങളും, കടകളും കത്തി നശിച്ചു.

അതേസമയം സ്ഫോടനം നടന്നയുടൻ രക്ഷാപ്രവർത്തകരും സുരക്ഷാ സംഘങ്ങളും സ്ഥലത്തെത്തി. സൈന്യം പ്രദേശം വളയുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

സ്ഫോടനസ്ഥലത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. ക്വറ്റ ഉൾപ്പെടെയുള്ള ബലൂചിസ്ഥാൻ മേഖല അതീവ ജാഗ്രതയിലാണെന്നും അധികൃതർ പറഞ്ഞു.

Related Articles

Latest Articles