ശ്രീനഗര്‍: ജമ്മുകശ്മീരിലെ ദോദയില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരനെ സുരക്ഷാസേന പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും സൈനികരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്. ജമാല്‍ ദിന് ഗുജ്ജര്‍ എന്നയാളെയാണ് പിടികൂടിയതെന്നും ഇയാളെ പിടികൂടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
ഇയാളില്‍ നിന്ന് എകെ47 തോക്ക് ഉള്‍പ്പെടയുള്ള ആയുധങ്ങളും കണ്ടെടുത്തു. നേരത്തെ സുരക്ഷാ സേനയുമായി നടത്തിയ ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് സാരമായി പരിക്കേറ്റിരുന്നുവെന്നും പൊലീസ്- സുരക്ഷാസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.