Friday, December 12, 2025

ആള്‍ക്കാരെ കൊല്ലാനും തലവെട്ടാനും മോഹം; ലഷ്കറില്‍ ചേരാന്‍ പുറപ്പെട്ട അമേരിക്കന്‍ യുവാവ് അറസ്റ്റില്‍

ഇസ്ലാമിക ഭീകരവാദ സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയില്‍ ചേരാനായി പാകിസ്ഥാനിലേക്ക് വിമാനം കയറാന്‍ തയ്യാറെടുത്ത അമേരിക്കന്‍ യുവാവ് അറസ്റ്റിലായി. 29 കാരനായ ജീസസ് വില്‍ഫ്രഡോയാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ന്യൂയോര്‍ക്കിലെ ജെഎഫ്കെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. ഇയാള്‍ പാകിസ്ഥാനിലേക്ക് വിമാനം കയറാനാണ് എയര്‍പോര്‍ട്ടില്‍ എത്തിയത്.

2008 ലെ മുംബൈ ആക്രമണം ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സംഘടനയാണ് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്കര്‍.

പിടിയിലായ ജീസസിനെ അധികൃതര്‍ ചോദ്യം ചെയ്തുവരികയാണ്. തനിക്ക് ആള്‍ക്കാരെ കൊലപ്പെടുത്താനും തലവെട്ടാനും ആഗ്രഹമുണ്ടെന്നും എങ്ങനെ ഒരു ഭീകരനാകാമെന്ന് പഠിക്കാനുമാണ് താന്‍ പാകിസ്ഥാനിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും ജീസസ് പറഞ്ഞു. കഴിഞ്ഞവര്‍ഷം ടെക്സാസില്‍ നിന്നുള്ള ഒരു കൗമാരക്കാരനും ഇതേ പോലെ ഇസ്ലാമിക ഭീകരസംഘടനയില്‍ ചേരാനായി പുറപ്പെടുമ്പോള്‍ പിടിയിലായിരുന്നു.

Related Articles

Latest Articles