Jammu-and-kashmir-terrorist-arrest-kashmir-police
ശ്രീനഗർ: ലഷ്‌കർ-ഇ-ത്വയ്ബ ഭീകരനെ പോലീസ് പിടികൂടി. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഖീരി ഏരിയയിൽ നിന്നാണ് ഭീകരനെ പോലീസ് പിടികൂടിയത്. കൂടാതെ ഭീകരന്റെ കയ്യിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു. മുഹമ്മദ് സലീം ഖാനാണ് പിടിയിലായത്.
അതൂര ബാലാ ബ്രിഡ്ജിന് സമീപം കശ്മീർ പോലീസും സൈന്യവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഭീകരനെ കണ്ടെത്തിയത്. പോലീസിനെ കണ്ട ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചതായും ഇതോടെ സംശയം തോന്നി പിടികൂടിയപ്പോൾ ആയുധങ്ങൾ കണ്ടെടുക്കുകയായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.
ഇയാളുടെ പക്കൽ നിന്നും ഒരു പിസ്റ്റലും പിസ്റ്റൽ മാഗസീനും അഞ്ച് തിരകളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം ശ്രീനഗറിലും അവന്തിപോറയിലുമുണ്ടായ ഏറ്റുമുട്ടലിൽ നാല് ലഷ്‌കർ ഭീകരർ കൊല്ലപ്പെട്ടിരുന്നു. കശ്മീരിലെ ടിവി താരത്തിന്റെ കൊലപാതകികൾ ഉൾപ്പെടെയുള്ളവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…