Saturday, September 19, 2026

ജമ്മുകശ്മീരിൽ 2 ലഷ്‌കർ തീവ്രവാദി കൂട്ടാളികൾ പിടിയിൽ; സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും കണ്ടെടുത്ത് പോലീസും സുരക്ഷാ സേനയും

ശ്രീനഗർ: ജമ്മുകശ്മീരിലെ ബുദ്ഗാമിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ 2 തീവ്രവാദി കൂട്ടാളികൾ പിടിയിൽ. പോലീസും സുരക്ഷാ സേനയും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്. സാഹിദ് അഹമ്മദ് ഷെയ്ഖ്, സാഹിൽ ബഷീർ ദാർ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

ചന്ദ്പോര പ്രദേശത്ത് സ്ഥാപിച്ച ചെക്ക് പോയിന്റ് സമീപം, സൈന്യവും (62RR), CRPF (43Bn) എന്നിവരോടൊപ്പം ബുദ്ഗാമിലെ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇവർ പിടിയിലാവുകയായിരുന്നു.

എന്നാൽ നിരോധിത ഭീകര സംഘടനയായ ലഷ്‌കറിന്റെ കുറ്റകരമായ വസ്തുക്കൾ, ഒരു കൈ ഗ്രനേഡ്, രണ്ട് പിസ്റ്റൾ മാഗസിനുകൾ, 15 എകെ 47 റൗണ്ടുകൾ എന്നിവയുൾപ്പെടെ സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.അതേസമയം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ പരിശോധന ഇപ്പോൾ നടന്നു വരികയാണ്.

Related Articles

Latest Articles