മുംബൈ: “മേരി വതൻ കി ലോഗോ” എന്ന് തുടങ്ങുന്ന അനശ്വരമായ ദേശഭക്തി ഗാനം പതിറ്റാണ്ടുകളായി ഭാരതീയരുടെ ഹൃദയത്തിൽ തുടിക്കുന്ന വരികളാണ്. 1963 ലെ റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലെ നാഷണൽ സ്റ്റേഡിയത്തിൽ അന്നത്തെ രാഷ്ട്രപതി ഡോ.എസ്. രാധാകൃഷ്ണനും പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും സന്നിഹിതരായ വേദിയിൽ ലതാജി ആലപിച്ചതാന് ഈ ദേശഭക്തിഗാനം. 1962 ലെ ഇന്ത്യ ചൈന യുദ്ധത്തിൽ വീര മൃത്യു വരിച്ച സൈനികർക്ക് സമർപ്പിച്ച ഗാനമായിരുന്നു അത്. കവി പ്രദീപിന്റെ രചനക്ക് സി. രാമചന്ദ്ര ആയിരുന്നു ഈണം നൽകിയത്. ദേശീയ ഗാനമായ ജന ഗണ മന, വന്ദേ മാതരം, സാരേ ജഹാം സെ അച്ഛാ തുടങ്ങിയ ഗാനങ്ങൾക്കൊപ്പം പിന്നീട് പല വേദികളിലും ഔദ്യോഗിക ചടങ്ങുകളിലും ഈ ഗാനം ആലപിക്കാറുണ്ട്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന സുപ്രധാന ചടങ്ങായ ബീറ്റിങ് റിട്രീറ്റിൽ ഈ വര്ഷം ഈ ഗാനം ഉൾപ്പെടുത്തിയിരുന്നു. ബീറ്റിങ് റിട്രീറ്റിൽ ലതാജിയുടെ പ്രശസ്തമായ ഈ ഗാനം മുഴങ്ങി ദിവസങ്ങൾക്കകമാണ് ലതാജി വിടപറഞ്ഞത്.
വിദേശഗാനങ്ങളാണ് കൂടുതലും ബീറ്റിങ് റിട്രീറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തവണ അത്തരം ഗാനങ്ങൾ ഒഴിവാക്കി ഇന്ത്യൻ ഗാനങ്ങളാണ് ചടങ്ങിൽ ആലപിച്ചത്. ഇന്ന് രാവിലെ 9.45 നാണ് ലതാ മങ്കേഷ്‌കർ കോവിഡ് ചികിത്സക്കിടെ അന്തരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും അടക്കം നിരവധി പ്രമുഖർ അനശ്വര ഗായികക്ക് ആദരാഞ്ജലി അർപ്പിച്ചു.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…