Kerala

ശിവസേന കേരളം ഘടകത്തിൽ നിന്ന് രാജിവച്ച നേതാക്കൾ എൻ ഡി എ യിലേക്കോ ? നിർണ്ണായക വാർത്താസമ്മേളനം ഇന്ന്; ഉദ്ധവ് താക്കറെയെ തള്ളിപ്പറഞ്ഞ് നേതാക്കൾ

തിരുവനന്തപുരം: ശിവസേന കേരള ഘടകത്തിൽ നിന്ന് രാജിവച്ചവരുടെ വാർത്താ സമ്മേളനം ഇന്ന്. തിരുവനന്തപുരത്ത് നടക്കുന്ന വാർത്താ സമ്മേളനത്തിൽ നേതാക്കൾ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും എന്നാണ് സൂചന. ഉദ്ധവ് താക്കറെയുടെ നിലപാടുകളും തീരുമാനങ്ങളും ഏകാധിപത്യപരമെന്നും ഹിന്ദുത്വത്തെ ദുർബലപ്പെടുത്തുന്നതെന്നും സംസ്ഥാന കമ്മിറ്റി നേരത്തെ വിലയിരുത്തിയിരുന്നു. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം കേരളത്തിൽ പൂർണ്ണമായും ഷിൻഡെ വിഭാഗത്തിൽ ലയിക്കാനും എൻ ഡി എ ഘടക കക്ഷിയായി മാറാനാണ് നിലവിലെ സാധ്യത.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ വലിയ തോൽവിയോടെ ഉദ്ധവ് താക്കറെയോടൊപ്പം നിൽക്കാൻ കഴിയില്ലെന്ന ചർച്ചകൾ കേരള ഘടകത്തിൽ ഉയർന്നിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ശിവസേന ഉദ്ധവ് വിഭാഗം സംസ്ഥാന അദ്ധ്യക്ഷൻ എം എസ് ഭുവനചന്ദ്രൻ പദവിയിൽ നിന്ന് രാജിവച്ചിരുന്നു. ഭുവനചന്ദ്രന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാന ജില്ലാ കമ്മിറ്റികളിലെ നേതാക്കൾ രാജിവച്ചിരുന്നു. യുണിറ്റ് നിയോജകമണ്ഡലം തലത്തിൽ ചുമതലപ്പെട്ടവരുടെ രാജി തുടരുന്നു.

2023 ഫെബ്രുവരിയിലാണ് ദേശീയതലത്തിൽ ശിവസേന രണ്ടായി പിളരുന്നത്. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഒരുവിഭാഗം ശിവസേന എം എൽ എ മാരും നേതാക്കളും കോൺഗ്രസ് മുന്നണി വിട്ട് എൻ ഡി എ യിൽ ചേരുകയായിരുന്നു. തുടർന്ന് ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി മഹാരാഷ്ട്രയിൽ എൻ ഡി എ സർക്കാർ രൂപീകരിച്ചിരുന്നു.

B4 Admin

Recent Posts

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

1 hour ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

1 hour ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

2 hours ago

ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു; പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…

2 hours ago

പാറ്റകളുടെ കലാപനീക്കം പൊളിച്ച് പോലീസ്. കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം.പ്രതിഷേധ മറവില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് നീക്കം

തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡുകള്‍ ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…

3 hours ago

മീററ്റ് നീല ഡ്രം കൊലക്കേസ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

ന്യൂഡല്‍ഹി: 590 ദിവസങ്ങള്‍ക്ക് ശേഷം നീല ഡ്രം കൊലക്കേസില്‍ മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…

4 hours ago