Leaked information for Pakistan; NIA arrests Hizbul Tahrir member Aziz Ahmed
ബെംഗളൂരു: പാകിസ്ഥാന് വേണ്ടി വിവരങ്ങൾ ചോർത്തി നൽകിയെന്ന കേസിൽ ഹിസ്ബുൽ തഹ്‌രീർ സംഘടനയിലെ അംഗം ജലീൽ അസീസ് അഹമ്മദ് എന്ന അസീസ് അഹമ്മദിനെ അറസ്റ്റ് ചെയ്ത് എൻഐഎ.
ദേവനഹള്ളിക്കടുത്തുള്ള കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നാണ് അസീസ് അഹമ്മദിനെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കെംപെഗൗഡ വിമാനത്താവളം വഴി ജിദ്ദയിലേക്ക് കടക്കാനായിരുന്നു ഭീകരന്റെ ശ്രമം. എമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് വിവരം എൻഐഎയെ അറിയിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ എൻഐഎ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു.
അടുത്തിടെ നാവികത്താവളത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് പേരെ എൻഐഎ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ ഹണിട്രാപ്പ് ചെയ്യുകയും സീബേർഡ് നാവിക താവളത്തിന്റെ ഫോട്ടോയും മറ്റ് വിവരങ്ങളും പണത്തിനായി ശത്രുരാജ്യമായ പാകിസ്ഥാന് നൽകുകയും ചെയ്ത കേസിലായിരുന്നു അറസ്റ്റ്.
തൊഡൂരിലെ സുനിൽ നായിക്, മുദുഗയിലെ ഇവെപ്പ് തണ്ടേൽ, ഹലവള്ളി സ്വദേശി അക്ഷയ് രവി നായിക് എന്നിവരെയാണ് എൻഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഒരാളെ ഗോവയിൽ നിന്നും മറ്റ് രണ്ട് പേരെ നാവികത്താവളത്തിൽ നിന്നുമാണ് പിടികൂടിയത്. ഇവരിൽ നിന്നുമാണ് അഹമ്മദിനെ കുറിച്ചുള്ള വിവരം എൻഐഎക്ക് ലഭിച്ചത്.
ജയ്പൂർ: ജമ്മു കശ്മീർ വിഷയത്തിൽ ഭാരതത്തിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. ജമ്മു കശ്മീർ…
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…