Monday, December 15, 2025

തൃശൂരിൽ റോഡിലൂടെ ‘കൂളാ’യി നടന്ന് പുലി; ഭീതിയില്‍ നാട്ടുകാര്‍; വിഡിയോ

തൃശൂർ: തൃശൂർ കോലഴിയിലെ ജനങ്ങൾ പുലി ഭീതിയിൽ. ഇന്ന് പുലര്‍ച്ചെ കോലഴി പഞ്ചായത്ത് തിരൂര്‍ പുത്തന്‍മടം കുന്ന് ശങ്കരഞ്ചിറ മാട്ടുകുളം റോഡിലാണ് പുലിയെ കണ്ടത്. ഇതോടെ പുലിയോട് സാമ്യമുള്ള ജീവി നടന്ന് പോകുന്നത് കണ്ടതാണ് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുന്നത്.

കോലഴിയിലെ പ്രദേശവാസി ചിറ്റിലപിള്ളി ജോര്‍ജ് പറമ്പില്‍ സ്ഥാപിച്ച ക്യാമറയിലാണ് പുലിയെന്ന് സംശയിക്കുന്ന ജീവി നടന്നു നീങ്ങുന്ന ദൃശ്യം പതിഞ്ഞിരിക്കുന്നത്. സംഭവത്തെ തുടർന്ന് നാട്ടുകാര്‍ സ്ഥലത്ത് പരിശോധന നടത്തി.

തുടർന്ന് വനം വകുപ്പിനെയും വിവരം ധരിപ്പിച്ചു. പാലക്കാട് ഉമ്മിനിയില്‍ ജനവാസ മേഖലയിലാണ് പുലി പ്രസവിച്ച് കിടന്നിരുന്നതെന്നാണ് നാട്ടുകാരെ ഭയപ്പെടുത്തുന്നത്.

Related Articles

Latest Articles