Saturday, September 26, 2026

പരാമര്‍ശങ്ങള്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധവും അപലപനീയവും: സ്ത്രീകളെ മുഴുവന്‍ അപമാനിച്ച വിനായകനെതിരെ കേസെടുക്കണം; മഹിളാ മോര്‍ച്ച

കൊച്ചി: ‘ഒരുത്തീ‘ സിനിമയുടെ പ്രമോഷന് വേണ്ടി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിനിടെയുള്ള വിനായകന്റെ പ്രതികരണത്തിന് പിന്നാലെ നടനെതിരെ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യന്‍.

നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധവും അപലപനീയവുമാണെന്ന് അഡ്വ.നിവേദിത പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ സംസ്ഥാന വനിതാകമ്മീഷനോ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയോ യാതൊരു തരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല.

അതേസമയം മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും, വിനായകന്റെ വാക്കുകളെ ചിരിച്ച്‌ ആസ്വദിക്കുകയും അതിനെ സ്വന്തം പ്രതികരണങ്ങളിലൂടെ അനുകൂലിക്കുകയും ചെയ്ത സംവിധായകന്‍ വി.കെ. പ്രകാശ്, ചലച്ചിത്ര നടി നവ്യാനായര്‍ എന്നിവരുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും നിവേദിത വിമർശിച്ചു. സ്ത്രീകളെ മുഴുവന്‍ അപമാനിച്ച നടന്‍ വിനായകനെതിരെ കേസെടുക്കണമെന്നും അഡ്വ. നിവേദിത ആവശ്യപ്പെട്ടു.

Related Articles

Latest Articles