പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്ന്
ആശങ്കയുണർത്തിക്കൊണ്ട് മുംബൈ ഗൊരേഗാവിലുള്ള ഫിലിം സിറ്റിയിൽ പുള്ളിപ്പുലിയെ കണ്ടു. ഞായറാഴ്ച രാത്രിയാണ് ഫിലിം സിറ്റിയിലെ ഒരു സ്റ്റുഡിയോയിൽ ഷൂട്ടിങ്ങിനായി തയ്യാറാക്കിയിരിക്കുന്ന സെറ്റിനുള്ളിൽ പുള്ളിപ്പുലി കയറിയത്. ഫിലിം സിറ്റിക്കുള്ളിൽ പുള്ളിപ്പുലിയെ കണ്ടെത്തിയതോടെ സിനിമ പ്രവർത്തകരും തൊഴിലാളികളും പരിഭ്രാന്തിയിലായി.
പുലിയുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെവിഷയം ശ്രദ്ധയിൽപ്പെട്ട അധികൃതർ ഫിലിം സിറ്റിയിൽ പരിശോധനനടത്തുകയും പാതി ഭക്ഷിച്ച ഒരു നായയുടെ ജഡവും സെറ്റിന് സമീപത്തു നിന്ന് കണ്ടെത്തുകയും ചെയ്തു. പുള്ളിപ്പുലികൾ ധാരാളമുള്ള സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന്റെ അതിർത്തിയോട് ചേർന്നാണ് വിനോദസഞ്ചാര കേന്ദ്രം കൂടിയായ ഫിലിം സിറ്റി പ്രവർത്തിക്കുന്നത്. വാർത്തയറിഞ്ഞ പ്രദേശവാസികൾ പരിഭ്രാന്തിയിലാണെങ്കിലും നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ല എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നു. പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.ജനങ്ങൾക്കായി പ്രത്യേക മാർഗനിർദേശങ്ങളും വനംവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. വനത്തിനോട് ചേർന്ന പ്രദേശങ്ങളിൽക്കൂടി പരമാവധി കൂട്ടമായി തന്നെ നടക്കാൻ ആളുകൾ ശ്രദ്ധിക്കണം. ഇരുട്ടുള്ള ഭാഗത്തേക്ക് പോകാതിരിക്കുക. പോകുന്നെണ്ടിൽ ടോർച്ച് കരുതുകയും മൊബൈൽ റേഡിയോ കഴിയുമെങ്കിൽ ഓൺ ചെയ്തു സൂക്ഷിക്കുകയും ചെയ്യണമെന്നും നിർദേശമുണ്ട്.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…