Sunday, December 28, 2025

കുഷ്ഠരോഗത്തെ നിങ്ങൾക്ക് പേടി ഉണ്ടോ ? എങ്കിൽ ഇതൊക്കെ അറിയണം

കുഷ്ഠരോഗം ഇപ്പോഴും കണ്ടു വരുന്ന ഒന്നാണ്. സമൂഹത്തില്‍ തൊട്ടുകൂടാത്തവരായിട്ടായിരുന്നു ഈ രോഗം ബാധിച്ചവരെ കണക്കു കൂട്ടിയിരുന്നത്.ഇത് പകരുന്ന രോഗമെന്നത് തന്നെയാണ് അതിന്റെ കാരണം. ഇതുളളവരെ സ്പര്‍ശിച്ചാല്‍, ഇവരുമായി അടുത്തിടപഴകിയാല്‍ ഈ രോഗം തങ്ങള്‍ക്കും വരുമോയെന്ന ഭയം തന്നെയാണ് ഈ രോഗമുള്ളവരെ അകറ്റി നിര്‍ത്താന്‍ കാരണമാകുന്നത്.ഇന്നത്തെ കാലത്ത് ഇത്തരം ചിന്തകളിലും ഇത്തരം രോഗികളോടുമുള്ള കാഴ്ചപ്പാടില്‍ വ്യത്യാസം വന്നിട്ടുണ്ടെങ്കില്‍ പോലും ഈ രോഗത്തെ കുറിച്ചുള്ള പല തെറ്റിദ്ധാരണകളും ഇപ്പോഴും നിലവിലുണ്ട്.

ഈ രോഗം വെറുതെ ഒന്നു സ്പര്‍ശിച്ചലോ രോഗമുള്ളയാളുടെ അടുത്തിരുന്നാലോ കെട്ടിപ്പിടിച്ചാലോ കൈ കൊടുത്താലോ ഒന്നും പകരില്ല. മറിച്ച ഇയാളുടെ വായില്‍ നിന്നോ മൂക്കില്‍ നിന്നോ ഉള്ള സ്രവങ്ങളിലൂടെയാണ് പകരുന്നത്. അതായത് സംസാരിയ്ക്കുമ്പോഴോ മറ്റോ തെറിയ്ക്കുന്ന ഉമിനീര്, മൂക്കിലെ സ്രവം എന്നിവയിലൂടെ. ദീര്‍ഘനേരം ഇത്തരം രോഗികളുമായി സമ്പര്‍ക്കം വരുമ്പോഴാണ് ഇത്തരം സാധ്യതകള്‍ കൂടുന്നത്. ഇതു പോലെ കുഷ്ഠം മിക്കവാറും പേരിലും വേണ്ട രീതിയില്‍ ചികിത്സിച്ചാല്‍ പൂര്‍ണമായും സുഖപ്പെടുത്താവുന്ന രോഗം കൂടിയാണ്.

മൈകോബാക്ടീരിയം ലെപ്രി എന്ന ബാക്ടീരിയ വഴിയാണ് ഇത് പടരുന്നത്. ഈ രോഗമുള്ള വ്യക്തി ചുമച്ചാലോ തുമ്മിയാലോ ഇതില്‍ നിന്നുള്ള സ്രവത്തിലൂടെയാണ് പകരാനുള്ള സാധ്യതയെന്നാണ് ഈ രോഗം പകരുന്നതിനെ കുറിച്ചുള്ള കണ്ടെത്തല്‍.ഇതല്ലാതെ നമ്മുടെ ഇടയിലെ പലരും കരുതുന്ന പോലെ ഇവര്‍ക്ക് ഒന്ന് കൈ കൊടുത്താലോ ആലിംഗനം ചെയ്താലോ ഇവരുടെ അടുത്തിരുന്നാലോ ഒന്നും പകരുന്ന ഒന്നല്ല. ഇതിനാല്‍ തന്നെയും ഇവരുടെ സാമീപ്യം ഒഴിവാക്കേണ്ട ഒന്നുമല്ല.കുഷ്ഠ രോഗം കൈകാലുകളിലാണ് കൂടുതലും പ്രത്യക്ഷരൂപത്തില്‍ വരുന്നത്. ഉണങ്ങാത്ത മുറിവുകള്‍, ചര്‍മം കട്ടി കൂടി വരണ്ട് കറുത്ത നിറമാകുക, ചര്‍മത്തിലെ പല നിറത്തിലെ പാടുകള്‍, ചര്‍മത്തിലുണ്ടാകുന്ന ചില വളര്‍ച്ചകള്‍, കാലുകളില്‍ വേദനയില്ലാത്ത അള്‍സറുകള്‍, മുഖത്തും ചെവിയിലുമെല്ലാം വേദനയില്ലാത്ത മുഴകള്‍, പുരികം, കണ്‍പീലികള്‍ എന്നിവ പൊഴിഞ്ഞ് പോകുക എന്നിവയെല്ലാം തന്നെ ഈ രോഗത്തിന്റെ ലക്ഷണങ്ങളില്‍ ചിലതാണ്.

ഇത് ചര്‍മത്തില്‍ മാത്രമല്ല, പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്ന രോഗം കൂടിയാണ്.
ഇത് ബാധിച്ചിടത്ത് മരവിപ്പ് അനുഭവപ്പെടുന്നു. കൈകാലുകളിലെ മസിലുകള്‍ക്ക് ബലക്കുറവ് അനുഭവപ്പെടും, മുഖത്തെ നാഡികളെ ഇത് ബാധിച്ചാല്‍ കാഴ്ചക്കുറവുണ്ടാകും, ചിലപ്പോള്‍ കാഴ്ച തന്നെ പൂര്‍ണമായി നഷ്ടപ്പെടാം.മൂക്കിനുള്ളില്‍ മുറിവും ബ്ലീഡിംഗും അടഞ്ഞ മൂക്കുമെല്ലാം ഉണ്ടാകും. വേണ്ട രീതിയില്‍ ചികിത്സിച്ചാല്‍ പൂര്‍ണമായും മാറ്റാവുന്ന രോഗമാണിത്. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ കുഷ്ഠം ബാധിച്ച 1.6 കോടി പേര്‍ പൂര്‍ണമായും സുഖം പ്രാപിച്ചതായി കണക്കുകള്‍ സൂചിപ്പിയ്ക്കുന്നു.

ഇതിന് 6 മുതല്‍ 1 വര്‍ഷം വരെയുളള ചികിത്സകള്‍ വേണ്ടി വരും. ബാധിച്ചിരിയ്ക്കുന്ന രോഗത്തിന്റെ കാഠിന്യമനുസരിച്ച് ചികിത്സാ കാലയളവിന്റെ കാര്യത്തിലും ഏറ്റക്കുറച്ചിലുണ്ടാകും. ആന്റിബയോട്ടിക്കുകള്‍ അടക്കമുള്ള മരുന്നുകള്‍ ഇതിനായി ഉപയോഗിയ്ക്കുന്നു.

Related Articles

Latest Articles