Wednesday, December 24, 2025

രാജ്യത്ത് കോൺഗ്രസ് അധികാരത്തിൽ എത്തട്ടെ, മോദിയെ കൊല്ലും; പ്രധാനമന്ത്രിക്കെതിരെ വധഭീഷണിയുമായി മുഹമ്മദ് റസൂൽ കഡ്ഡാരെ;കർണ്ണാടക സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമദ്ധ്യമത്തിലൂടെ ഭീഷണി മുഴക്കിയ കർണാടക സ്വദേശിയായ മുഹമ്മദ് റസൂൽ കഡ്ഡാരെ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. യാദ്ഗിരി സുർപുർ പൊലീസാണ് കേസെടുത്തത്. ഇയാളെ കണ്ടുപിടിക്കാൻ അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് അറിയിച്ചു. സമൂഹമദ്ധ്യമത്തിൽ ഷെയർ ചെയ്ത വീഡിയോയിലാണ് ഇയാൾ മോദിക്കെതിരെ വധഭീഷണി മുഴക്കിയത്. കയ്യിൽ വാളും പിടിച്ചു കൊണ്ടാണ് ഭീഷണി സന്ദേശം.

കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ മോദിയെ കൊല്ലുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഐപിസി 505 (1)(ബി), 25 (1)(ബി) പ്രകാരവും ആയുധ നിയമപ്രകാരവുമാണ് ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹൈദരാബാദിൽ അടക്കം ഇയാൾക്കായി തിരച്ചിൽ നടത്തുന്നുണ്ട്

Related Articles

Latest Articles