കറാച്ചി: 2015 ൽ ബി എസ് എഫ് ജവാൻമാർക്ക് നേരെ നടന്ന ഭീകരാക്രമണത്തിലും 2016 ൽ പാംപോറിൽ സി ആർ പി എഫ് ജവാന്മാർക്ക് നേരെ നടന്ന ആക്രമണത്തിലും ഇന്ത്യൻ അന്വേഷണ ഏജൻസികൾ തിരയുന്ന ലഷ്‌കർ ഭീകരൻ ഹൻസ്‌ല അദ്‌നാൻ പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹഫീസ് സയിദിന്റെ അടുത്ത അനുയായിയാണ് അദ്‌നാൻ. ഡിസംബർ രണ്ടിന് അർധരാത്രിയോടെയാണ് അദ്നാന് അജ്ഞാതരുടെ വെടിയേക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ പാക് സൈന്യമാണ് കറാച്ചിയിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയത്. എന്നാൽ കഴിഞ്ഞദിവസം മരിക്കുകയായിരുന്നു.
ഹാൻസ്‌ല അദ്‌നാൻ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട ഭീകരർക്ക് പരിശീലനം നൽകാനായി അടുത്തകാലത്ത് പാക് അധീന കാശ്മീരിൽ എത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. പാക് സൈന്യത്തിന്റെയും ഐ എസ് ഐ യുടെയും പിന്തുണയോടെ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറി ഭീകരാക്രമണങ്ങൾ നടത്തുകയായിരുന്നു ലക്‌ഷ്യം. അതിനിടയിലാണ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. ലഷ്‌കർ പിന്തുണയുള്ള ഖാലിസ്ഥാൻ ഭീകരവാദി ലഖ്‌ബീർ സിംഗ് റോഡിൻറെ മരണത്തിന് രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് അദ്നാനും കൊല്ലപ്പെടുന്നത്
2015 ലെ ഉധംപൂർ ഭീകരാക്രമണത്തിൽ 2 ബി എസ് എഫ് ജവാൻമാർ വീരമൃത്യു വരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2016 ലെ പാംപോർ ഭാകരാക്രമണത്തിൽ 08 സി ആർ പി എഫ് ജവാന്മാർ വീരമൃത്യു വരിക്കുകയും 22 ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു

