Friday, May 17, 2024
spot_img

ഇത് നരകം ! കൂട്ടത്തോടെ രാജ്യമുപേക്ഷിച്ച് ചൈനക്കാർ ! കുടിയേറുന്നത് അമേരിക്കയിലോ യൂറോപ്പിലോ അല്ല ! രാജ്യമേതെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും ! തീർച്ച

ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന ഖ്യാതി പേറിയിരുന്ന ചൈനയിൽ നിന്നുള്ള വാർത്തകൾ പ്രത്യേകിച്ചും കോവിഡാനന്തര കാലഘട്ടത്തിൽ നിന്നുള്ള വാർത്തകൾ അത്ര സുഖകരമല്ല. ഒട്ടനവധി അന്താരാഷ്ട്ര ഇലക്ട്രോണിക്സ് ബ്രാൻഡുകളാണ് ചൈനയിലെ പ്രവർത്തനം അവസാനിപ്പിച്ച് പടിയിറങ്ങിയത്. ഇതോടെ മികച്ച വരുമാനത്തോടെ ആഡംബര ജീവിതം നയിച്ചവർ ഉൾപ്പടെയുളള സാധാരണക്കാർ ഇന്ന് തൊഴിലില്ലായ്മയുടെയും പണപെരുപ്പത്തിന്റെയും ദുരിതങ്ങൾ പേറുകയാണ്. നിത്യവൃത്തി വഹിക്കാനുളള ശേഷി പോലും ഇന്ന് ചൈനീസ് ജനതയ്ക്ക് നഷ്ടമായിരിക്കുന്നു.

പ്രതിസന്ധിയിൽ നിന്നും കരകയറാൻ ചൈനീസ് ഭരണകൂടം മുഴുവൻ ഭാരവും അടിച്ചേൽപ്പിച്ചത് സാധാരണക്കാരുടെ ചുമലിലേക്കാണ്. ഇത് സുഖലോലുപരായി ജീവിച്ചിരുന്ന പലർക്കും അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. ഉയർന്ന ശമ്പളം വാങ്ങിയ ഒട്ടുമിക്കവരുടെയും ജോലികൾ നഷ്ടപ്പെട്ടു. ഇതോടെ ചൈനക്കാർ ശമ്പളം കുറഞ്ഞ ജോലികൾ ചെയ്യാൻ ആരംഭിച്ചു. ഉയർന്ന വാടകയുളള വീടുകളിൽ താമസിച്ചിരുന്നവർ ചെറിയ വീടുകളിലേക്ക് താമസം മാറി. കൊവിഡിന് ശേഷം മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനോ മാതാപിതാക്കൾക്ക് മികച്ച ചികിത്സ നൽകാനോ ഗതിയില്ലാത്തവരായി ഇന്നത്തെ ചൈനക്കാർ മാറി.

ഇതോടെ ചൈനക്കാർ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുകയാണ്. ഒരിക്കൽ വിനോദത്തിനായി പോയിരുന്ന പല രാജ്യങ്ങളിലേക്കും ഇന്നവർ വിശപ്പകറ്റാനായി കുടിയേറുകയാണ്. എന്നാൽ അമേരിക്കയിലോ കാനഡയിലോ അല്ല ഇവരുടെ കുടിയേറ്റം എന്നതാണ് വിചിത്രം. ഇവർ തെരഞ്ഞെടുത്ത രാജ്യം തായ്‌ലൻഡ് ആണ്. 2000ന്റെ തുടക്കം മുതലേ തായ്‌ലാൻഡിന്റെ മനോഹാരിതയിലും ജനജീവിതത്തിലും ആകൃഷ്ടരായിരുന്നു ചൈനാക്കാർ. തായ്‌ലൻഡിലെ വിദ്യാഭ്യാസവും ആശുപത്രി സേവനങ്ങളും വലിയ വിലക്കുറവിൽ ലഭ്യമാകും എന്നതും ചൈനീസ് പ്രേമത്തിന് കാരണമായി.

മിതമായ വിലയിൽ അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാകുന്ന രാജ്യമാണ് തായ്‌ലൻഡെന്ന് അവർ പെട്ടെന്ന് തന്നെ മനസിലാക്കി. അതിനാൽ തന്നെ ‘പാവപ്പെട്ടവന്റെ പറുദീസ’ എന്ന പേരും തായ്ലൻഡ് സ്വന്തമാക്കി. മ​റ്റ് യൂറോപ്യൻ രാജ്യങ്ങൾ മുന്നോട്ടുവയ്ക്കുന്ന യാത്രാനിരക്കിനെക്കാളും കുറഞ്ഞ നിരക്കാണ് തായ്ലൻഡ് തിരഞ്ഞെടുക്കുന്നവർക്കായി രാജ്യം മാ​റ്റിവച്ചിരിക്കുന്നത്.

തായ്‌ലൻഡിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി വിമാനം കയറുന്നവർക്കും ലാഭങ്ങൾ ഏറെയാണ്. ഒരു വർഷത്തെ കോഴ്സുകൾ പഠിക്കുന്നതിനായി എത്തുന്ന വിദ്യാർത്ഥികൾക്ക് വളരെ കുറഞ്ഞ നിരക്കിൽ താമസസൗകര്യങ്ങളും ഭക്ഷണവും ഒരുക്കാൻ തായ്‌ലൻഡിൽ ലഭ്യമാണ്. ചൈനയോളം പോന്ന ജീവിത രീതിയും തായ്‌ലൻഡിന് സ്വന്തമായിരുന്നു. ഒരു കാലത്ത് തായ് ജനതയ്ക്ക് ചൈനയോടുളള വികാരം വലുതായിരുന്നു. എന്നാൽ ഇത് കാലം കഴിയും തോറും കുറഞ്ഞ് വരാൻ തുടങ്ങി. എന്നിട്ടും യുവതലമുറ ജീവിക്കാനായി തായ്‌ലൻഡിലേക്ക് തന്നെ കുടിയേറുകയാണ്

Related Articles

Latest Articles