Sunday, September 27, 2026

അയ്യോ.. സി ബി ഐ വേണ്ടേ; ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി; സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷൻ ഹൈക്കോടതിൽ സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. എഫ്‌ഐആർ റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. സിബിഐ നടപടി രാഷ്ട്രീയ പ്രേരിതമെന്നും, എഫ്‌സിആർഎ പ്രകാരം സർക്കാരോ, സർക്കാർ ഏജൻസിയോ വിദേശ സംഭാവന സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എഫ്‌ഐആർ സംബന്ധിച്ച് കോടതിയിലും വെബ്‌സൈറ്റിലും നൽകിയിരിക്കുന്നത് വ്യത്യസ്തമായ വിവരങ്ങളാണെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്

Related Articles

Latest Articles