Saturday, May 4, 2024
spot_img

ലൈഫ് മിഷൻ അഴിമതി; വിജിലൻസ് അന്വേഷണം ഒരു മറ മാത്രമാണെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് ഒരു മറ മാത്രമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. കേന്ദ്ര ഏജൻസികൾ ഈ കേസ് അന്വേഷിക്കുന്നത് തടയാൻ വേണ്ടിയല്ലേ ഇപ്പോൾ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് എന്നും കുമ്മനം ചോദിച്ചു.

വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത് ഇതിൽ എന്തോ തെറ്റുണ്ട് എന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടത് കൊണ്ടല്ലേ. വിജിലൻസ് അന്വേഷണത്തിൽ എന്ത് പുറത്ത് വരാൻ ആണ്. പിഴവ് ഉണ്ടായിട്ടുണ്ട് എന്നതിലുള്ള കുറ്റസമ്മതം ആണ് ഈ വിജിലൻസ് അന്വേഷണം.

സ്വർണ്ണക്കടത്തു കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ സിപിഐ ക്ക് വിശ്വാസം ഇല്ല. പക്ഷേ, മുഖ്യമന്ത്രിക്കും സിപിഎമ്മിനും വിശ്വാസമാണ്. എല്ലാ പത്ര സമ്മേളനത്തിലും മുഖ്യമന്ത്രി ഖുർആനെ പിടിച്ചു കൊണ്ടാണ് വാദിക്കുന്നത്. ഖുർആന്റെ മറവിൽ സ്വർണ്ണക്കടത്ത് നടന്നിട്ടുണ്ടാകാം എന്നാണ് ജലീൽ ആദ്യം പറഞ്ഞത്. ഇന്ന് അത് തിരുത്തി. മുഖ്യമന്ത്രിക്ക് ആവശ്യം വർഗീയ മുതലെടുപ്പ് ആണ്. മുഖ്യമന്ത്രി തീകൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

Related Articles

Latest Articles