Cinema

ചുരുളി ചർച്ചയിൽ തന്നെ: പഴനിയിൽ മമ്മൂട്ടിക്കൊപ്പം പുതിയ തിരക്കിൽ ലിജോ; ലൊക്കേഷന്‍ ചിത്രം വൈറല്‍

മലയാള സിനിമയിൽ അഭിമുഖങ്ങളിലൂടെയല്ലാതെ, സംവിധാനം ചെയ്യുന്ന സിനിമകളിലൂടെ വലിയ ചര്‍ച്ചകള്‍ തന്നെ സൃഷ്‍ടിക്കാറുള്ള സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഡയറക്റ്റ് ഒടിടി റിലീസ് ആയി പുതിയ ചിത്രം ‘ചുരുളി’ എത്തിയപ്പോഴും അക്കാര്യത്തില്‍ മാറ്റമൊന്നുമില്ല. കാഴ്ചയുടെ പുതിയ അനുഭവതലം സമ്മാനിച്ച് ചുരുളി പുതിയ ചര്‍ച്ചകള്‍ തീര്‍ക്കുമ്പോള്‍ ലിജോ മമ്മൂട്ടിച്ചിത്രത്തിന്റെ തിരക്കിലാണ്.മമ്മൂട്ടി ആദ്യമായി ലിജോയുടെ നായകനാവുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. പഴനിയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ പുതിയ ലൊക്കേഷന്‍ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.

” നൻപകൽ നേരത്ത് മയക്കം” എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഇതാദ്യമായാണ് മലയാളത്തിന്‍റെ ഖ്യാതി രാജ്യാതിരുകള്‍ കടത്തിയ സംവിധായകന്‍ മമ്മൂട്ടിയുമായി ഒന്നിക്കുന്നത്. ഒരു രംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പില്‍ നില്‍ക്കുന്ന ലിജോയെയും മമ്മൂട്ടിയെയും ചിത്രത്തില്‍ കാണാം. മമ്മൂട്ടിയുടെയും ലിജോയുടെയും ആരാധകരും സിനിമാപ്രേമികളില്‍ വലിയൊരു വിഭാഗവും ഈ ചിത്രത്തെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

മമ്മൂട്ടി കമ്പനി എന്ന പേരിലുള്ള പുതിയ നിർമ്മാണക്കമ്പനിയുടെ പേരിലാണ് നിർമാണം. സഹനിര്‍മ്മാതാവായി ലിജോ ജോസ് പെല്ലിശ്ശേരിയുമുണ്ട്. എസ് ഹരീഷ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ പശ്ചാത്തലം തമിഴ്നാട് ആണ്. അശോകന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം മറ്റൊരു ചിത്രത്തിനുവേണ്ടിയും ലിജോയും മമ്മൂട്ടിയും ഒന്നിക്കുന്നുണ്ട്. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിലെ ഒരു ഭാഗം സംവിധാനം ചെയ്യുന്നത് ലിജോയാണ്. ഈ ചിത്രത്തിലെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. കടുഗണ്ണാവ ഒരു യാത്ര എന്ന എംടി കഥയാണ് ലിജോ സിനിമാരൂപത്തിലാക്കുന്നത്.

B4 Admin

Share
Published by
B4 Admin

Recent Posts

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

14 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

14 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

14 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

15 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

15 hours ago

ദില്ലിയിലെ പ്രതിഷേധത്തിനിടെ വനിതാ പൊലീസിനോട് അനാദരവ് കാട്ടി?. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…

16 hours ago