ദില്ലി: കള്ളപ്പണം തടയുന്നതിന് നോട്ടുനിരോധനം നടപ്പാക്കിയവിജയപാത പിതുടര്‍ന്ന് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കുന്ന പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍.
കള്ളപ്പണത്തിനെതിരെ രണ്ടാമത്തെ വലിയ നീക്കത്തിന് നരേന്ദ്രമോദി സര്‍ക്കാര്‍ ഒരുങ്ങുന്നതായാണു റിപ്പോര്‍ട്ട്. കള്ളപ്പണമുപയോഗിച്ചു കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതു തടയാനാണിത്. നിശ്ചിത പരിധിയില്‍ കൂടുതല്‍ കൈവശം വയ്ക്കുന്ന സ്വര്‍ണം സംബന്ധിച്ച എല്ലാ വിവരങ്ങളും സമര്‍പ്പിക്കുന്ന രീതിയിലാണു നിയമം കൊണ്ടുവരിക.
നിശ്ചിത പരിധിക്കപ്പുറമുള്ള കണക്കില്‍പ്പെടുത്താത്ത സ്വര്‍ണം കൈവശംവയ്ക്കുന്നവരില്‍ നിന്നു കനത്ത പിഴ ഈടാക്കും. സര്‍ക്കാര്‍ അംഗീകാരമുള്ള മൂല്യനിര്‍ണ്ണയ സംവിധാനത്തിലൂടെ സ്വര്‍ണത്തിന്റെ മൂല്യം നിജപ്പെടുത്തും. വിവാഹിതരായ സ്ത്രീകളുടെ നിശ്ചിത തുകയ്ക്ക് താഴെയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കും.
ധനകാര്യ വകുപ്പും റവന്യു വകുപ്പും സംയുക്തമായാണ് പദ്ധതി തയാറാക്കിതെന്നാണ് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുമായി ചേര്‍ന്ന് ‘ഗോള്‍ഡ് ബോര്‍ഡ്’ രൂപീകരിക്കും. പുതിയ പദ്ധതിക്കൊപ്പം നിലവിലുള്ള സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം നവീകരിക്കും.

