Liquor policy corruption case; Court to appear directly to Arvind Kejriwal; Must appear on 16th of this month
ദില്ലി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച് കോടതി. ഇഡിയുടെ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ഈ മാസം 16 ന് കോടതിയ്ക്ക് മുൻപിൽ നേരിട്ട് ഹാജരാകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നിരവധി തവണ കെജ്രിവാളിന് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതെല്ലാം തുടർച്ചയായി അദ്ദേഹം അവഗണിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ ഇഡി കോടതിയെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹാജരാകാൻ കെജ്രിവാളിനോട് നിർദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഇഡിയുടെ ഹർജി. ദില്ലി റോസ് അവന്യൂ കോടതിയെ ആണ് ഹർജിയുമായി അരവിന്ദ് കെജ്രിവാൾ സമീപിച്ചത്.
എട്ട് തവണയാണ് ഇഡി കെജ്രിവാളിന് നോട്ടീസ് അയച്ചത്. എന്നാൽ ഓരോരോ കാരണങ്ങൾ പറഞ്ഞ് അദ്ദേഹം ഹാജരാകാതിരിക്കുകയായിരുന്നു. കേസിലെ നിർണായക വിവരങ്ങൾ ലഭ്യമാകണം എങ്കിൽ
കെജ്രിവാളിനെ ചോദ്യം ചെയ്യണം എന്നാണ് ഇഡി വ്യക്തമാക്കുന്നത്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…