Thursday, May 9, 2024
spot_img

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്​രിവാളിനോട് നേരിട്ട് ഹാജരാകാൻ കോടതി; ഈ മാസം 16 ന്ഹാജരാകണം

ദില്ലി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളിനോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച് കോടതി. ഇഡിയുടെ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ഈ മാസം 16 ന് കോടതിയ്ക്ക് മുൻപിൽ നേരിട്ട് ഹാജരാകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നിരവധി തവണ കെജ്​രിവാളിന് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതെല്ലാം തുടർച്ചയായി അദ്ദേഹം അവഗണിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ ഇഡി കോടതിയെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹാജരാകാൻ കെജ്​രിവാളിനോട് നിർദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഇഡിയുടെ ഹർജി. ദില്ലി റോസ് അവന്യൂ കോടതിയെ ആണ് ഹർജിയുമായി അരവിന്ദ് കെജ്​രിവാൾ സമീപിച്ചത്.

എട്ട് തവണയാണ് ഇഡി കെജ്​രിവാളിന് നോട്ടീസ് അയച്ചത്. എന്നാൽ ഓരോരോ കാരണങ്ങൾ പറഞ്ഞ് അദ്ദേഹം ഹാജരാകാതിരിക്കുകയായിരുന്നു. കേസിലെ നിർണായക വിവരങ്ങൾ ലഭ്യമാകണം എങ്കിൽ
കെജ്​രിവാളിനെ ചോദ്യം ചെയ്യണം എന്നാണ് ഇഡി വ്യക്തമാക്കുന്നത്.

Related Articles

Latest Articles