Monday, December 22, 2025

തിരുവനന്തപുരം വിമാനത്താവളം വഴി ആറുകോടിയുടെ മദ്യം കടത്തിയ കേസ്: കസ്റ്റംസ് മുന്‍ സൂപ്രണ്ട് അറസ്റ്റില്‍

കൊച്ചി: തിരുവനന്തപുരം മദ്യക്കടത്ത് കേസില്‍ മുന്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ ജോര്‍ജിനെ അറസ്റ്റ് ചെയ്യ്തു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു ലൂക്കിനെ കസ്റ്റംസ് അറസ്റ്റ് ചെ്തത്.

ഇയാളെ നേരത്തെയും ഒന്നാം പ്രതിയാക്കി സിബിഐയും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നിരവധി പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് ആറുകോടി രൂപയുടെ മദ്യം കടത്തിയെന്നാണ് കേസ്. മാത്രമല്ല മദ്യം പുറത്തേക്ക് കടത്താനായി പതിനഞ്ചിൽ പരം എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് യാത്രക്കാരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചിരുന്നു.

ഇത് കൂടാതെ കൈക്കുഞ്ഞുങ്ങളുടെ പോലും പാസ്പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ച് മദ്യം കടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ലുക്ക് കെ ജോര്‍ജ് രണ്ട് വര്‍ഷത്തോളം ഒളിവിലായിരുന്നു. അതേസമയം അറസ്റ്റിലായ ലൂക്കിനെ ജാമ്യത്തില്‍ വിടുകയും ചെയ്യ്തു.

Related Articles

Latest Articles