Sunday, December 21, 2025

പകൽ സഖാവ്, രാത്രിയിൽ സുഡാപ്പി!
ലോക്കൽ സെക്രട്ടറിക്ക് നിരോധിത സംഘടന എസ്‌ഡിപിഐ ബന്ധം; ആലപ്പുഴ സിപിഎമ്മിൽ കൂട്ട രാജി

ആലപ്പുഴ : ആഭ്യന്തര കലഹങ്ങളിൽ ഉഴറുന്ന ആലപ്പുഴയിൽ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി കൂട്ട രാജി. 38 അംഗങ്ങൾ ഇന്ന് രാജിക്കത്ത് നൽകി. ലോക്കൽ സെക്രട്ടറിക്ക് നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൂട്ട രാജി. ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദിന്റെ ബിസിനസ് പങ്കാളി എസ്‌ഡിപിഐ നേതാവെന്നാണ് ആരോപണം.

ചെറിയനാട് സൗത്തിൽ നിന്നുള്ള അംഗങ്ങളാണ് രാജിവച്ചത്. ഇതിൽ 4 ബ്രാഞ്ച് സെക്രട്ടറിമാരുണ്ട് എന്നത് കാര്യങ്ങൾ നിസാരമായി കാണാൻ സിപിഎമ്മിനെ അനുവദിക്കില്ല. ജില്ലാ സെക്രട്ടറിക്കാണ് ഇവർ രാജിക്കത്ത് സമർപ്പിച്ചിരിക്കുന്നത്. കൂടാതെ ഇവർ സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്.

Related Articles

Latest Articles