Kerala Lockdown
തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ തുടരാന്‍ സാധ്യത. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് യോഗം. ഇളവുകളിൽ തീരുമാനം നാളെ അറിയാം എന്നാണ് സമിതി അറിയിച്ചത്. നിലവിലുള്ള നിയന്ത്രണങ്ങള്‍ രണ്ടാഴ്ച കൂടി തുടരാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന സമിതിയോഗമാണ് തീരുമാനമെടുത്തത്.
നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടര്‍മാരുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ യോഗത്തിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. അവലോകനസമിതി യോഗത്തില്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന പൊതുവികാരമാണ് ഉയര്‍ന്നത്.
സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടി നില്‍ക്കുന്നത് കൃത്യമായ ടെസ്റ്റുകള്‍ നടത്തുന്നത് കൊണ്ടാണ് എന്നാണ് യോഗത്തില്‍ ഉയര്‍ന്ന വിലയിരുത്തല്‍. മാത്രമല്ല പോസിറ്റിവിറ്റി കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…
ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…
ചെങ്ങന്നൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ എസ്‌ഐടി പരിശോധന. ഉച്ചയ്ക്ക് 2.50…
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട ! മേയർ ന്യൂയോർക്കിലെ കാര്യങ്ങൾ നോക്കിയാൽ മതി ! സുഹ്‌റാൻ മംദാനിക്ക് മുന്നറിയിപ്പ്…