ദില്ലി: ഇനി അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും മൂന്നിരട്ടി വരെ പണം പിൻവലിക്കാം. സ്വകാര്യ വ്യക്തികൾക്ക് ഓവർ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കിയിരിക്കുകയാണ് ബാങ്കുകൾ. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ മതിയായ ബാലൻസ് ഇല്ലാതിരുന്നാലും ഇനി ആവശ്യമുള്ള പണം പിൻവലിക്കാവുന്നതാണ്. അതേസമയം ഓവർ ഡ്രാഫ്റ്റ് സൗകര്യത്തിനു കീഴിലെടുക്കുന്ന പണത്തിന് ഓരോ ബാങ്കുകളും നിശ്ചിത നിരക്കിൽ പലിശ ഈടാക്കും 1% മുതൽ 3% വരെയായിരിക്കും ഇത്. കോവിഡ് മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒട്ടേറെ പേർക്ക് ഈ സേവനം പ്രയോജനമാകും എന്നാണ് പ്രതീക്ഷ. എന്നാൽ ഇന്ത്യയിൽ നിലവിൽ ഈ ഓവർ ഡ്രാഫ്റ്റ് സൗകര്യം തിരഞ്ഞെടുത്ത ബാങ്കുകളിലേ ലഭ്യമാകൂ.
ബാങ്കിൽ ശമ്പള അക്കൗണ്ട് ഉള്ള വ്യക്തികൾക്കാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതുപ്രകാരം ബാങ്കിങ്ങ് സേവനം ഉപയോഗിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ ഈ ഓവർ ഡ്രാഫ്റ്റ് സൗകര്യം ഉപയോഗിക്കാം. ബാങ്കിന്റെ ഉപയോക്താക്കൾക്ക് അവരുടെ പ്രതിമാസ ശമ്പളത്തിന്റെ മൂന്നിരട്ടി വരെ പിൻവലിക്കാവുന്നതാണ്. രാജ്യത്തെ മുൻ നിര ബാങ്കുകളായ എസ്ബിഐ, ഐസിഐസിഎ മുതലായ ബാങ്കുകകളും ഇത്തരത്തിലുള്ള ഓവർ ഡ്രാഫ്റ്റ് സൗകര്യം ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഉപയോക്താക്കൾക്ക് അവരുടെ ശമ്പളത്തിന്റെ മൂന്നിരട്ടി വരെ മുൻകൂർ ആയി ലഭിക്കുമെങ്കിലും ഓരോ ബാങ്കുകകളും സേവനത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. അത് ഉപഭോക്താവിന്റെ സാമ്പത്തിക നിലയെ ആശ്രയിച്ചിരിക്കും. ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോർ പരിശോധിച്ചാവും ഇത് വിലയിരുത്തുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഇടത് പക്ഷം പുറത്ത് സ്ത്രീപക്ഷം സംസാരിക്കുമ്പോഴും അവസരം ലഭിച്ചാൽ വനിതകളെ ആക്രമിക്കുന്നുവെന്ന് ശാസ്താമംഗലം കൗൺസിലർ ആർ. ശ്രീലേഖ. വി.കെ. പ്രശാന്ത്…
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന്…
ഭാരതത്തിന്റെ വളർച്ച , അത് സാധാരണമായ ഒരു ഉയർച്ചയല്ല —അത് ആകാശത്തേക്ക് പറന്നുയരുന്നു! ലോകബാങ്കിന്റെ അതിശയകരമായ ആഗോള റിപ്പോർട്ട് കാർഡിൽ,…
ബേക്കൽ ഫെസ്റ്റ് എന്ന പരിപാടിയിൽ സ്വയം വേടൻ എന്ന് വിളിക്കുന്ന റാപ്പർ ഹിരൺ ദാസ് മുരളിയുടെ സംഗീത പരിപാടിയിൽ ഉണ്ടായ…
2012 ൽ AVBP പ്രവർത്തകനായ വിശാലിനെ കോളപ്പെടുത്തിയ കേസിൽ പ്രതീകളായ 19 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും മാവേലിക്കര അഡിഷണൽ സെഷൻസ്…
ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ ടോട്ടൻ ഗ്ലേഷ്യറിനെ കുറിച്ച് പഠിക്കാൻ അയച്ച ഒരു റോബോട്ട് അപ്രതീക്ഷിതമായി ഡെൻമാൻ ഗ്ലേഷ്യറിന്റെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നത് ഈ…