Monday, April 29, 2024
spot_img

ഇന്ന് മുതല്‍ ഓണ്‍ലൈനില്‍ പണമടച്ച് മദ്യം വാങ്ങാം: ബെവ്കോ ഓണ്‍ലൈന്‍ പേയ്മെന്‍റ് ആരംഭിച്ചു

തിരുവനന്തപുരം: ഓൺലൈനിൽ പണമടച്ച് ബെവ്കോ മദ്യത്തിനുള്ള ഓണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനം ആരംഭിക്കും. തെരഞ്ഞെടുത്ത ചില്ലറ വില്‍പ്പന ശാലകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി തുക അടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങുന്നതിനുള്ള സൗകര്യമാണ് നടപ്പിലാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, നഗരങ്ങളിലെ ഔട്ട്ലെറ്റുകളിലായിരിക്കും തുടക്കത്തില്‍ ഓണ്‍ലൈന്‍ പേയ്മെന്‍റ് സൗകര്യമുണ്ടാകുക. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. ഈ സംവിധാനം വിജയകരമായാല്‍ മറ്റ് ജില്ലകളില്‍ ഉള്‍പ്പെടെ 22 ഷോപ്പുകളില്‍ കൂടി ഓണ്‍ലൈന്‍ സംവിധാനം ഉടന്‍ നടപ്പാക്കും.

https:booking.ksbc.co.in എന്ന ബെവ്കോ വെബ്സൈറ്റിലെത്തി ഇഷ്ടപ്പെട്ട ബ്രാന്‍ഡ് തിരഞ്ഞെടുക്കാം. പണം ഓണ്‍ലൈനായി അടച്ചാല്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ മെസേജെത്തും. ഇതിന് ശേഷം ഉപഭോക്താക്കളുടെ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യണം. അതിനായി ഉപഭോക്താവിന്റെ പേരും ഇമെയില്‍ ഐഡിയും ജനന തീയതിയും പാസ്‌വേഡും നല്‍കണം. ഇത് നല്‍കിയാല്‍ ആപ്ലിക്കേഷന്‍ വഴി ഉപഭോക്താക്കള്‍ക്ക് വേണ്ട ജില്ലയും ചില്ലറ വില്‍പ്പന ശാലയും അവിടെ ലഭ്യമായ മദ്യ ഇനങ്ങളുടെ വിവരങ്ങളും ലഭ്യമാകും. ശേഷം മൊബൈലിൽ എത്തിയ സന്ദേശവുമായി ഔട്ട്ലെറ്റിലെത്തിയാല്‍ പരിശോധനയ്ക്കുശേഷം മദ്യം വാങ്ങാവുന്നതാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles