Monday, May 20, 2024
spot_img

ഉപഭോക്താക്കൾക്ക് പുത്തൻ സൗകര്യമൊരുക്കി ബാങ്കുകൾ; ഇനി അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും മൂന്നിരട്ടി വരെ പണം പിൻവലിക്കാം

ദില്ലി: ഇനി അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും മൂന്നിരട്ടി വരെ പണം പിൻവലിക്കാം. സ്വകാര്യ വ്യക്തികൾക്ക് ഓവർ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കിയിരിക്കുകയാണ് ബാങ്കുകൾ. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ മതിയായ ബാലൻസ് ഇല്ലാതിരുന്നാലും ഇനി ആവശ്യമുള്ള പണം പിൻവലിക്കാവുന്നതാണ്. അതേസമയം ഓവർ ഡ്രാഫ്റ്റ് സൗകര്യത്തിനു കീഴിലെടുക്കുന്ന പണത്തിന് ഓരോ ബാങ്കുകളും നിശ്ചിത നിരക്കിൽ പലിശ ഈടാക്കും 1% മുതൽ 3% വരെയായിരിക്കും ഇത്. കോവിഡ് മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒട്ടേറെ പേർക്ക് ഈ സേവനം പ്രയോജനമാകും എന്നാണ് പ്രതീക്ഷ. എന്നാൽ ഇന്ത്യയിൽ നിലവിൽ ഈ ഓവർ ഡ്രാഫ്റ്റ് സൗകര്യം തിരഞ്ഞെടുത്ത ബാങ്കുകളിലേ ലഭ്യമാകൂ.

pipemoney,kerala

ബാങ്കിൽ ശമ്പള അക്കൗണ്ട് ഉള്ള വ്യക്തികൾക്കാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതുപ്രകാരം ബാങ്കിങ്ങ് സേവനം ഉപയോഗിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ ഈ ഓവർ ഡ്രാഫ്റ്റ് സൗകര്യം ഉപയോഗിക്കാം. ബാങ്കിന്റെ ഉപയോക്താക്കൾക്ക് അവരുടെ പ്രതിമാസ ശമ്പളത്തിന്റെ മൂന്നിരട്ടി വരെ പിൻവലിക്കാവുന്നതാണ്. രാജ്യത്തെ മുൻ നിര ബാങ്കുകളായ എസ്ബിഐ, ഐസിഐസിഎ മുതലായ ബാങ്കുകകളും ഇത്തരത്തിലുള്ള ഓവർ ഡ്രാഫ്റ്റ് സൗകര്യം ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഉപയോക്താക്കൾക്ക് അവരുടെ ശമ്പളത്തിന്റെ മൂന്നിരട്ടി വരെ മുൻകൂർ ആയി ലഭിക്കുമെങ്കിലും ഓരോ ബാങ്കുകകളും സേവനത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. അത് ഉപഭോക്താവിന്റെ സാമ്പത്തിക നിലയെ ആശ്രയിച്ചിരിക്കും. ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോർ പരിശോധിച്ചാവും ഇത് വിലയിരുത്തുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles