Wednesday, May 15, 2024
spot_img

ക്ഷീര സഹകരണസംഘം ജീവനക്കാരുടെ ശമ്പളം പരിഷ്‌കരണം മൂന്ന് മാസം നീളും

കോഴിക്കോട്:ക്ഷീര സഹകരണസംഘം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നത് സംബന്ധിച്ചുള്ള അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ മൂന്ന് മാസം കൂടി അനുവദിച്ചു.മില്‍മ മേഖല യൂനിയന്‍ ഭരണസമിതി ചര്‍ച്ച ചെയ്യാനാണ് ശമ്പള പരിഷ്‌കരണ സമിതിയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിനല്‍കിയത്. ഫെബ്രുവരി 15നകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അതിന് ശേഷം കാലാവധി നീട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.കരട് റിപ്പോര്‍ട്ട് ഭരണസമിതി ചര്‍ച്ച ചെയ്ത് വിലയിരുത്തണമെന്ന് മില്‍മ മൂന്നുമേഖലയൂണിയനുകളും ആവശ്യപ്പെട്ടിരുന്നു.

ക്ഷീര സഹകരണ സംഘം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്ന സംബന്ധിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ മൂന്നുമാസം കൂടി അനുവദിച്ചു. മേഖല യൂണിയന്‍ ഭരണസമിക്ക് ചര്‍ച്ച ചെയ്യുന്നതിനാണ് ശമ്പള പരിഷ്‌കരണ സമിതിയുടെ കാലാവധി മൂന്നുമാസത്തേക്ക് കൂടി നീട്ടിനല്‍കിയത്. ഫിബ്രവരി 15നകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും, അതിനുശേഷം കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംഘങ്ങളുടെ പ്രവര്‍ത്തനം, സാമ്പത്തിക സ്ഥിതി, ജീവനക്കാരുടെ സേവന-വേതന പരിഷ്‌കരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ 2020 മാര്‍ച്ച് 23ന് ഒരു സമിതിയെ നിയോഗിച്ചത്. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ചെയര്‍മാനായ ഒമ്പതംഗ സമിതിയാണ് ഇതുസംബന്ധിച്ചുള്ള പഠനം നടത്തുന്നത്. ഒരുതവണ നീട്ടിനല്‍കിയ് ശേഷം 2020 ഡിസംബര്‍ 22വരെയായിരുന്നു സമിതിയുടെ കാലാവധി.

കാലാവധി അവസാനിക്കുന്ന ദിവസം പരിഷ്‌കരണ സമിതി തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു. ഈ യോഗത്തിലാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് മേഖലയൂണിയനുകളുടെ ഭരണസമിതി യോഗം കരട് റിപ്പോര്‍ട്ട് പരിശോധിക്കണമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നത്. അതിനാല്‍, അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മൂന്നുമാസം കൂടി നീട്ടിനല്‍കണമെന്ന് ക്ഷീരവികസന വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് പുതുക്കിയ ഉത്തരവിറങ്ങിയത്.

Related Articles

Latest Articles