തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കാന്‍ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാകുന്നു. ചാലക്കുടി മണ്ഡലത്തില്‍ ഇന്നസെന്റ് വീണ്ടും മത്സരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്ര് യോഗത്തിലാണ് ഇക്കാര്യം ധാരണയായത്.
താന്‍ നടത്തിയ വികസന പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും ഇനിയൊരു അങ്കത്തിന് തയ്യാറല്ലെന്നും ഇന്നസെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയില്‍ മത്സരിക്കാന്‍ അര്‍ഹതയുള്ള ഒരുപാട് പേരുണ്ട്. പുതിയ തലമുറയ്ക്ക് വേണ്ടി വഴിമാറി കൊടുക്കുന്നതാണ് ശരിയായ രീതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇന്നസെന്റ് അത് തിരുത്തിയിരുന്നു. പിന്മാറിയാല്‍ സി.പി.എമ്മിന് തിരിച്ചടിയുണ്ടാകുമെന്ന് മനസിലാക്കിയാണ് പാര്‍ട്ടിയുടെ പുതിയ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നത്.
ആലപ്പുഴ മണ്ഡലത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി എ.എം ആരിഫ് മത്സരിപ്പിക്കാനും ധാരണയായിട്ടുണ്ട്. നിലവില്‍ അരൂര്‍ എം.എല്‍.എയാണ് ആരിഫ്. ശബരിമല വിഷയം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഇടതിമുന്നണിയുടെ ശക്തി കേന്ദ്രമായ ആലപ്പുഴ മണ്ഡലം സി.പി.എമ്മിന് ഏറെ നിര്‍ണായകമാണ്.
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…