Kerala

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും, ഹൈന്ദവക്ഷേത്രങ്ങളെ തകര്‍ക്കത്തവര്‍ക്കെതിരെയുള്ള വിധിയെഴുത്താവും തെരഞ്ഞെടുപ്പ്; സ്മൃതി ഇറാനി

കൊടുങ്ങല്ലൂര്‍: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കേരളത്തെ തകര്‍ത്തവര്‍ക്കെതിരെ, നാടിന്റെ സമഗ്രപുരോഗതിയെ ഇല്ലാതാക്കിയവര്‍ക്കെതിരെ, ഹൈന്ദവക്ഷേത്രങ്ങളെ തകര്‍ക്കത്തവര്‍ക്കെതിരെയുള്ള വിധിയെഴുത്താവും തെരഞ്ഞെടുപ്പെന്നും ഇറാനി പറഞ്ഞു. കൊടുങ്ങല്ലൂരില്‍ ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ നയിക്കുന്ന ബിജെപി പരിവര്‍ത്തന്‍ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്മൃതി.

രാജ്യത്ത് ജനങ്ങളെ പറ്റി ചിന്തിക്കുന്ന ഒരു പാര്‍ട്ടിയേയുള്ളു. അത് ബിജെപിയാണെന്ന് ജനങ്ങള്‍ക്കറിയാം. രാജ്യത്തെ സേവിക്കുയെന്ന ലക്ഷ്യം അതേപടി നടപ്പാക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. നാടിന്റെ സമഗ്രപുരോഗതിക്കായി കഴിഞ്ഞ അഞ്ചുവര്‍ഷം നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും സ്്മൃതി ഇറാനി വിശദീകരിച്ചു. 42 കോടി അസംഘടിത ജനങ്ങള്‍ക്കായി പെന്‍ഷന്‍ പദ്ധതി ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ തുടങ്ങിയ നിരവധി പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് സ്മൃതി പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ ജനങ്ങളെ വഞ്ചിക്കുന്ന പാര്‍ട്ടിയല്ല. എന്നാല്‍ മറ്റുപാര്‍ട്ടികള്‍ അങ്ങനെയല്ല. ഒരു സാധാരണക്കാരന്റെ മകനാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. അതുകൊണ്ട് തന്നെ സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സുരക്ഷ ഒരുക്കുന്നതിനുമാണ് മോദി സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്. എങ്ങനെയാണ് കോണ്‍ഗ്രസിന് സൈനികര്‍ക്കൊപ്പവും ജനങ്ങള്‍ക്കൊപ്പവും നില്‍ക്കാന്‍ കഴിയുക. കേരളത്തില്‍ അവരുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്ബോള്‍ പോലും അവര്‍ക്കൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ കൊന്നത് ആരാണെന്ന് പറയാന്‍ പോലും എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയ്യാറായിട്ടില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

admin

Share
Published by
admin
Tags: Smriti Irani

Recent Posts

അമ്മയെ മർദ്ദിച്ച് അവശയാക്കിയ ശേഷം 11 കാരിയെ പീഡിപ്പിച്ചു !പ്രതിക്ക് 30 വർഷം കഠിനതടവ്

അമ്മയെ മര്‍ദിച്ച് അവശയാക്കിയ ശേഷം 11 കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ…

6 hours ago

വിജയപ്രതീക്ഷയിൽ കേന്ദ്രമന്ത്രിമാർ !തെരഞ്ഞെടുപ്പ് പ്രാഥമിക വിശകലന യോഗത്തിൽ പങ്കെടുത്ത് രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ! ഇരുവർക്കും വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല നൽകി കേന്ദ്ര നേതൃത്വം

ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രാഥമിക വിശകലന യോഗത്തിൽ പങ്കെടുത്തു. ഉച്ചക്ക് കിളിമാനുരിൽ തെരഞ്ഞെടുപ്പ്…

6 hours ago

വടകരയിലെ കാഫിര്‍ ഇല്യൂമിനാറ്റി… ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? മതനിരപേക്ഷത തോട്ടിലെറിഞ്ഞ് മുന്നണികള്‍

വടകരയിലെ യഥാര്‍ത്ഥ കാഫിര്‍ ആരാണ്..? ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? വടകരയിലെ ചോദ്യങ്ങള്‍ ഇതൊക്കെയാണ. തെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടുകൂടി മണ്ഡലത്തിലെ…

7 hours ago