തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ നാളെ രാവിലെ 11ന് (ഏപ്രിൽ 2) നാമ നിർദ്ദേശ പട്ടിക സമർപ്പിക്കും. കളക്ടറേറ്റിൽ മുഖ്യ വരണാധികാരിക്ക് മുന്നിലാണ് പത്രിക സമർപ്പിക്കുന്നത്.
പത്രിക സമർപ്പണത്തിന് മുന്നോടിയായി നിയമസഭയിലെ ഇ എം എസ് പ്രതിമ,പട്ടത്തെ എംഎൻ പ്രതിമ, പാളയം രക്തസാക്ഷി മണ്ഡപം, സ്വദേശാഭിമാനി പ്രതിമ, ശ്രീനാരായണ ഗുരുദേവൻ്റെ പ്രതിമ അയ്യങ്കാളി പ്രതിമ എന്നിവിടങ്ങളിൽ പുഷ്പാർച്ചന നടത്തും. ശേഷം കുടപ്പനക്കുന്ന് ജംഗ്ഷനിൽ നിന്ന് പ്രകടനമായി കളക്ടറേറ്റിൽ എത്തിയാകും പത്രിക സമർപ്പിക്കുക.

