Saturday, December 13, 2025

ലോക്‌സഭാ തെരഞ്ഞെടുപ്പ് ! തിരുവനന്തപുരം ജില്ലയിൽ വോട്ടെടുപ്പ് പൂർണം; ഭേദപ്പെട്ട പോളിങ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ജില്ലയിലെ 2 മണ്ഡലങ്ങളിലും പൂർണ്ണമായി. പ്രാഥമിക കണക്കനുസരിച്ച് തിരുവനന്തപുരം മണ്ഡലത്തിൽ 66.46 ശതമാനവും ആറ്റിങ്ങലിൽ 69.40 ശതമാനവും പോളിങാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്ക് പുറത്ത് വരുമ്പോൾ നേരിയ വ്യത്യാസം ഉണ്ടായേക്കും. പോളിംഗ് ബൂത്തുകളിൽ നിന്ന് തിരിച്ചു കൊണ്ടുവന്ന ബാലറ്റ് പെട്ടികൾ മാർ ഇവാനിയോസ് കോളേജിലെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കും.

തിരുവനന്തപുരം മണ്ഡലത്തിലെ 1,43,05,31 വോട്ടർമാരിൽ 9,50,739 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ പുരുഷന്മാർ 4,67,193 ഉം സ്ത്രീകൾ 4,83,518 ഉം ആണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 28 പേരും സമ്മതിദാനവകാശം വിനിയോഗിച്ചു.

ആറ്റിങ്ങൽ മണ്ഡലത്തിലെ ആകെ വോട്ടർമാരായ 1,39,68,07 ഇൽ 9,69,390 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ പുരുഷന്മാർ:4,49,219, സ്ത്രീകൾ:5,20,158, ട്രാൻസ്ജെൻഡർ: 13.

നിയമസഭാ മണ്ഡല അടിസ്ഥാനത്തിലുള്ള പോളിംഗ് ശതമാനം ചുവടെ നൽകുന്നു.

കഴക്കൂട്ടം:65.12%
വട്ടിയൂർക്കാവ്: 62.87%
തിരുവനന്തപുരം: 59.70%
നേമം: 66.05%
പാറശ്ശാല: 70.60%
കോവളം: 69.81%
നെയ്യാറ്റിൻകര: 70.72%
വർക്കല: 68.42%
ആറ്റിങ്ങൽ: 69.88%
ചിറയിൻകീഴ്: 68.10%
നെടുമങ്ങാട്: 70.35%
വാമനപുരം: 69.11%
അരുവിക്കര: 70.31%
കാട്ടാക്കട: 69.53%

Related Articles

Latest Articles