മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമാറ്റിക് യൂണിവേഴ്സായ ‘ലോക’യുടെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകമെമ്പാടും വൻ വിജയം നേടിയ ലോക: ചാപ്റ്റർ 1: ചന്ദ്രയുടെ തുടർച്ചയായി എത്താൻ പോകുന്ന ചിത്രം, ലോക: ചാപ്റ്റർ 2ലൂടെ മലയാളത്തിന്റെ യുവതാരങ്ങളായ ദുൽഖർ സൽമാനും ടോവിനോ തോമസും പ്രധാന കഥാപാത്രങ്ങളായി എത്തുമെന്നാണ് സൂചന.ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെയറർ ഫിലിംസാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ആദ്യ ഭാഗം സംവിധാനം ചെയ്ത ഡൊമിനിക് അരുൺ തന്നെയാകും രണ്ടാം ഭാഗവും ഒരുക്കുക. ‘ലോക: ചാപ്റ്റർ 1: ചന്ദ്ര’യുടെ വിജയത്തിന് ശേഷം ആരാധകർ ആകാംഷയോടെ കാത്തിരുന്ന പ്രഖ്യാപനമാണ് ഇത്.ചാത്തന്‍മാര്‍ വരും എന്ന പ്രഖ്യാപനത്തോടെയാണ് ലോക: ചാപ്പ്റ്റര്‍ വണ്‍ ചന്ദ്ര അവസാനിക്കുന്നത്. ചിത്രത്തില്‍ അതിഥിതാരങ്ങളായെത്തിയ ടൊവിനോയുടെയും ദുല്‍ഖര്‍സര്‍മാന്റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള രസകരമായ ഒരുസംഭാഷണ വീഡിയോയിലൂടെയാണ് ലോക ചാപ്പ്റ്റര്‍ 2 പ്രഖ്യാപിച്ചിരിക്കുന്നത്.
ചാത്തനായ ടൊവിനോയുടെ മൈക്കല്‍ എന്ന കഥാപാത്രവും ഒടിയനായ ദുല്‍ഖറിന്റെ ചാര്‍ലി എന്ന കഥാപാത്രവും തമ്മിലുള്ള സംഭാഷണമാണിത്. അതെന്റെ ജ്യേഷ്ഠനായ ചാത്തന്‍ തടവറയില്‍ നിന്ന് പുറത്തുവന്നിട്ടുണ്ടെന്നും അയാളെ നേരിടാന്‍ ചാര്‍ലിയുടെ സഹായം മൈക്കല്‍ ആവശ്യപ്പെടുന്നതുമാണ് രണ്ടാം ഭാഗം അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഒന്നാംഭാഗത്തേക്കാള്‍ ഗംഭീരമായിരിക്കും രണ്ടാം ഭാഗം എന്ന ഈ സംഭാഷണത്തിലൂടെ തന്നെ വ്യക്തമാകുന്നു. ടൊവിനോ അവതരിപ്പിക്കുന്ന ചാത്തന്‍ കഥാപാത്രത്തിന് 389 സഹോദരങ്ങളുണ്ട്. അതില്‍ പ്രശ്‌നക്കാരനായ മറ്റൊരു ചാത്തനായിരിക്കും എതിരാളിയായി അടുത്ത ഭാഗത്തില്‍ എത്തുക എന്നതാണ് വീഡിയോ വ്യക്തമാകുന്നത്. വേറിട്ട ലുക്കിലുള്ള ഈ കഥാപാത്രത്തെയും ടൊവിനോ തന്നെയായിരിക്കും അവതരിപ്പിക്കുക.അതേസമയം മോഹന്‍ലാല്‍ ചിത്രം എമ്പുരാനെയും മറികടന്ന് കല്യാണി പ്രിയദര്‍ശന്‍ ചിത്രം ‘ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര’ ലോക ബോക്‌സോഫീസില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണംവാരിയ മലയാള സിനിമയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. എമ്പുരാന്‍ നേടിയ 265.5 കോടി എന്ന ആഗോള കലക്ഷനാണ് ലോക മറികടന്നത്. ഇന്ത്യയില്‍ ആദ്യമായി ഒരുഭാഷയിലെ ഇന്‍ഡസ്ട്രി ഹിറ്റ് റെക്കോര്‍ഡ് ഇതോടെ ഒരുനായികയുടെ പേരിലായി.മോഹന്‍ലാല്‍ എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങളിലൂടെ കൈയടക്കി വച്ച റെക്കോര്‍ഡുകളാണ് ‘ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര’ എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദര്‍ശന്‍ സ്വന്തം പേരിലാക്കി മാറ്റിയിരിക്കുന്നത്.

