Science

കാത്തിരിപ്പ് ഇനി ദിവസങ്ങൾ മാത്രം; പതിനഞ്ചാം നൂറ്റാണ്ടിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം കാണാൻ ആകാംക്ഷയോടെ ലോകം

580 വർഷത്തിന് ശേഷം ഏറ്റവും ദൈർഘ്യമേറിയ അർദ്ധ ചന്ദ്രഗ്രഹണത്തിന് ( Longest partial lunar eclipse )സാക്ഷ്യം വഹിക്കാനൊരുങ്ങി ലോകം. നവംബർ 19ന് നടക്കുന്ന ഈ ആകാശ പ്രതിഭാസം ആറ് മണിക്കൂർ നീണ്ട് നിൽക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

1440 ഫെബ്രുവരി 18ലാണ് ഇത്ര ദൈർഘ്യമേറിയ അർദ്ധ ചന്ദ്രഗ്രഹണം അവസാനമായി ഉണ്ടാകുന്നത്.

എന്നാൽ നൂറ്റാണ്ടുകൾക്കിപ്പുറം നവംബർ 19ന് ആറ് മണിക്കൂർ ഉണ്ടാകുന്ന അർധ ചന്ദ്രഗ്രഹണം കാണാനുള്ള ആവേശത്തിലാണ് വാനനിരീക്ഷകർ.

ഭൂമിയുടെ നിഴൽ സൂര്യന്റെ പ്രകാശത്തെ തടയുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുക. സൂര്യനും ഭൂമിയും ചന്ദ്രനും അപൂർണമായി വിന്യസിക്കുമ്പോളാണ് അൽപ ഛായയുള്ള ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.

അപ്പോൾ സൂര്യ രശ്മികൾ ചന്ദ്രന് മേൽ പതിക്കുന്നത് ഭൂമി തടയുകയും ചന്ദ്രനെ മൊത്തമായോ ഭാഗികമായോ നിഴൽ കൊണ്ട് മറക്കുകയും ചെയ്യും. ഈ ഗ്രഹണ സമയത്ത് ഭൂമി ചന്ദ്രന്റെ 97 ശതമാനവും നിഴലിലാവും. 2100 വരെ ഇനി ഇത്തരത്തിൽ വലിയ ഒരു ചന്ദ്രഗ്രഹണം ഉണ്ടാകില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.34ന് ഈ പ്രതിഭാസം കാണാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. പകൽ 11.32ന് ആരംഭിക്കുന്ന ഗ്രഹണം വൈകുന്നേരം 5.33 വരെ നീണ്ടു നിൽക്കുമെന്നും പറയപ്പെടുന്നു.

ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ നിറം ചുവന്നിരിക്കും. അരുണാചൽ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഈ പ്രതിഭാസം കാണാൻ സാധിക്കുമെന്ന് എംപി ബിർള പ്ലാനറ്റേറിയം ഡയറക്ടർ ദേബിപ്രസാദ് ദ്വാരി അറിയിച്ചു.

മാത്രമല്ല 2489 ഒക്ടോബർ 9നാണ് ഇനി ഈ പ്രതിഭാസം സംഭവിക്കുകയുള്ളു.

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

5 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

5 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

6 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

6 hours ago