കോഴിക്കോട്: ഹോട്ടലിൽ നിന്നും പാർസലായി വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെന്ന് തെറ്റിദ്ധരിച്ച് യുവാവിന്റെ അഴിഞ്ഞാട്ടം. രാമനാട്ടുകരയിലാണ് സംഭവം. ഹോട്ടലിലെത്തി ബഹളമുണ്ടാക്കിയ യുവാവ് ബിരിയാണി ചെമ്പ് റോഡിലേക്ക് വലിച്ചെറിഞ്ഞു. രാമനാട്ടുകര സ്വദേശിയായ യുവാവ് ആണ് ഹോട്ടലിലെത്തി അതിക്രമം നടത്തിയത്.
രാമനാട്ടുകര എയർപോർട്ട് റോഡിൽ പാലക്കൽ ബിരിയാണി സെന്ററിലാണ് യുവാവിന്റെ പരാക്രമം. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. യുവാവ് ഹോട്ടലില് നിന്നും ബിരായാണി പാർസൽ വാങ്ങിച്ചിരുന്നു. വൈകിട്ട് വീണ്ടും യുവാവ് ഹോട്ടലിലെത്തിയ ബിരിയാണിപ്പൊതിയിൽ പുഴുവുണ്ടെന്നാരോപിച്ച് ബഹളംവെച്ചു. ഹോട്ടലുടമ ഷമീം പാർസലായി കൊടുത്ത ബിരിയാണി പരിശോധിച്ച് പുഴുവല്ല, എണ്ണയിൽ പൊരിഞ്ഞ അരി മണിയാണ് കണ്ടതെന്ന് യുവാവിനെ പറഞ്ഞ് മനസിലാക്കി.
എന്നാൽ യുവാവ് ഇത് അംഗീകരിക്കാതെ മുൻസിപ്പാലിറ്റിയിലെ ഹെല്ത്ത് ഇന്സ്പെക്ടറെ കൂട്ടി വന്ന് ബിരിയാണി പരിശോധിപ്പിച്ചു. ബിരിയാണി പരിശോധിച്ച ഹെല്ത്ത് ഇന്സ്പെക്ടറും പുഴുവല്ല, അരി മണികളാണന്നെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഇതൊന്നും ചെവി കൊള്ളാതെ രാമനാട്ടുകര സ്വദേശിയായ യുവാവ് ഹോട്ടലിലെ എട്ട് കിലോയുടെ ബിരിയാണി ചെമ്പ് റോഡിലേക്ക് വലിച്ചെറിഞ്ഞു.
ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. ഹോട്ടലുടമ വിവരമറിയിച്ചതിനെ തുടര്ന്ന് ഫറോക്ക് പൊലീസെത്തി യുവാവിനെ കൂട്ടികൊണ്ടു പോയി. പ്രതിഷേധം ഇത്തിരി കൂടിപ്പോയെന്ന് മനസിലായതോടെ നശിപ്പിച്ച ബിരിയാണിയുടെ പണം നൽകി സംഭവത്തിൽ നിന്നും തടിയൂരിയിരിക്കുകയാണ് യുവാവ്.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…