lord shiva
മഹാദേവന് ഏറ്റവും പ്രാധാന്യമുള്ള ദിവസമാണ് പ്രദോഷം. മാസത്തില്‍ രണ്ട് പ്രദോഷമാണുള്ളത്. അന്നേദിവസം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ജീവിത്തില്‍ സമ്പത്ത്, സ്ഥാനമാനങ്ങള്‍, പ്രശസ്തി, തൊഴില്‍ അഭിവൃദ്ധി, കുടുംബത്തില്‍ സമാധാനം തുടങ്ങി ജീവിതത്തില്‍ സകല സൗഭാഗ്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കും.
ഒന്നും ആഗ്രഹിക്കാതെ പ്രദോഷവ്രതം നോറ്റാല്‍ തന്നെ ജീവിത്തില്‍ വേണ്ട സകല സൗഭാഗ്യങ്ങളും ശിവഭഗവാന്‍ നല്‍കുമെന്നാണ് പറയുന്നത്. ദാരിദ്ര്യദുഃഖ ശമനം, കീര്‍ത്തി, സന്താനലബ്ധി, രോഗശാന്തി, ഭാഗ്യം, ആയുസ്, ഐശ്വര്യം എന്നിവയെല്ലാം പ്രദാനം ചെയ്യുന്ന വ്രതമാണിത്. കറുത്തപക്ഷ പ്രദോഷവും വെളുത്തപക്ഷ പ്രദോഷവും വ്രതത്തിന് ഉത്തമമാണ്. കറുത്തപക്ഷത്തിലെ പ്രദോഷദിനത്തില്‍ ശിവഭഗവാന് ചില വഴിപാടുകള്‍ കൂടി നടത്തിയാല്‍ ധനം, സ്ഥാനമാനങ്ങള്‍, വീട്ടില്‍ സമാധാനം തുടങ്ങി ജീവിതത്തില്‍ എല്ലാവിധ ഐശ്വര്യവും നിങ്ങളെ തേടി വരും. ഒപ്പം സകലദുരിതങ്ങളും ഒഴിയും.
പ്രദോഷദിനം രാവിലെ ശിവക്ഷേത്ര ദര്‍ശനം നടത്തി മഹാദേവന് കഴിവിനനുസരിച്ച് വഴിപാട് നടത്തി പൂര്‍ണ്ണഭക്തിയോടെ വ്രതം ആരംഭിക്കുക. ദിനം മുഴുവന്‍ ഓം നമശിവായ എന്ന പഞ്ചാക്ഷരീ മന്ത്രവും ശിവോഹം എന്നും ജപിച്ചു പൂര്‍ണ്ണമായി ഭഗവാനില്‍ ലയിച്ചിരിക്കാം. പ്രദോഷസന്ധ്യയില്‍ വീണ്ടും ക്ഷേത്രദര്‍ശനം നടത്തി പിന്‍വിളക്ക് കത്തിക്കുകയും കൂവളത്തില കൊണ്ട് അര്‍ച്ചന നടത്തുകയും ചെയ്താല്‍ അനേകഫലമാണ്.
കറുത്തപക്ഷ പ്രദോഷവും തിങ്കളാഴ്ചയും വരുന്ന ദിനം മഹാദേവന് അതിപ്രധാനമാണ്. അന്നേ ദിവസം വ്രതം നോല്‍ക്കുന്നതിനൊപ്പം മേല്‍ പറഞ്ഞ വഴിപാടുകളും നടത്തിയാല്‍ വേഗത്തില്‍ ഫലപ്രാപ്തി ലഭിക്കും. ഒരു കാര്യം കൂടി പ്രത്യേകം ഓര്‍ക്കുക, ക്ഷേത്രത്തില്‍ എന്ത് വഴിപാട് കഴിച്ചാലും നിങ്ങളുടെ സാന്നിധ്യം അവിടെയുണ്ടാകാന്‍ ശ്രദ്ധിക്കണം. അപ്പോഴേ പൂര്‍ണ്ണഫലപ്രാപ്തി ലഭിക്കുകയുള്ളു.
ഇലക്ട്രിക് ബസ്സുകൾ ലാഭത്തിൽ അല്ല എന്ന് വകുപ്പ് മന്ത്രി കെ ബി ഗണേഷ് ഗണേഷ് പറഞ്ഞത് കള്ളം. ചെലവിന്റെ ഇരട്ടി…
ചെന്നൈ : ഭീകരവാദം മുഖമുദ്രയാക്കിയ രാജ്യങ്ങളോട് സൗഹൃദപരമായ അയൽപക്ക മര്യാദകൾ കാണിക്കാൻ ഭാരതത്തിന് ബാധ്യതയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.…
ദില്ലി: ബലൂചിസ്ഥാനിൽ വരും മാസങ്ങളിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചേക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പുമായി പ്രമുഖ ബലൂച് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ…
ന്യൂയോർക്ക് മേയറായി ഖുർആനിൽ കൈ വെച്ച് സത്യപ്രതിജ്ഞ ചെയ്ത ശേഷം സൊഹറാൻ മംദാനി ആദ്യമായി ചെയ്ത കാര്യങ്ങളിൽ ഒന്ന്, 2020…
കൊച്ചി : ചിക്കിങ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന് പരാതിപ്പെട്ട വിദ്യാർത്ഥികൾക്ക് നേരെ കത്തി വീശിയ മാനേജരെ…
യു ഡി എഫ് അധികാരത്തിൽ വന്നാൽ മാറാട് മോഡൽ കലാപം. മുസ്ലിം ലീഗിന് ദുരുദ്ദേശ്യം! സാമൂഹിക നീതി നടപ്പിലാക്കിയോ ?…