Wednesday, May 15, 2024
spot_img

പ്രദോഷദിനത്തില്‍ ശിവനെ ഇങ്ങനെ ആരാധിച്ചാല്‍ സൗഭാഗ്യങ്ങൾ അനേകം; ക്ഷേത്രത്തില്‍ വഴിപാട് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമിത്!

മഹാദേവന് ഏറ്റവും പ്രാധാന്യമുള്ള ദിവസമാണ് പ്രദോഷം. മാസത്തില്‍ രണ്ട് പ്രദോഷമാണുള്ളത്. അന്നേദിവസം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ജീവിത്തില്‍ സമ്പത്ത്, സ്ഥാനമാനങ്ങള്‍, പ്രശസ്തി, തൊഴില്‍ അഭിവൃദ്ധി, കുടുംബത്തില്‍ സമാധാനം തുടങ്ങി ജീവിതത്തില്‍ സകല സൗഭാഗ്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കും.

ഒന്നും ആഗ്രഹിക്കാതെ പ്രദോഷവ്രതം നോറ്റാല്‍ തന്നെ ജീവിത്തില്‍ വേണ്ട സകല സൗഭാഗ്യങ്ങളും ശിവഭഗവാന്‍ നല്‍കുമെന്നാണ് പറയുന്നത്. ദാരിദ്ര്യദുഃഖ ശമനം, കീര്‍ത്തി, സന്താനലബ്ധി, രോഗശാന്തി, ഭാഗ്യം, ആയുസ്, ഐശ്വര്യം എന്നിവയെല്ലാം പ്രദാനം ചെയ്യുന്ന വ്രതമാണിത്. കറുത്തപക്ഷ പ്രദോഷവും വെളുത്തപക്ഷ പ്രദോഷവും വ്രതത്തിന് ഉത്തമമാണ്. കറുത്തപക്ഷത്തിലെ പ്രദോഷദിനത്തില്‍ ശിവഭഗവാന് ചില വഴിപാടുകള്‍ കൂടി നടത്തിയാല്‍ ധനം, സ്ഥാനമാനങ്ങള്‍, വീട്ടില്‍ സമാധാനം തുടങ്ങി ജീവിതത്തില്‍ എല്ലാവിധ ഐശ്വര്യവും നിങ്ങളെ തേടി വരും. ഒപ്പം സകലദുരിതങ്ങളും ഒഴിയും.

പ്രദോഷദിനം രാവിലെ ശിവക്ഷേത്ര ദര്‍ശനം നടത്തി മഹാദേവന് കഴിവിനനുസരിച്ച്‌ വഴിപാട് നടത്തി പൂര്‍ണ്ണഭക്തിയോടെ വ്രതം ആരംഭിക്കുക. ദിനം മുഴുവന്‍ ഓം നമശിവായ എന്ന പഞ്ചാക്ഷരീ മന്ത്രവും ശിവോഹം എന്നും ജപിച്ചു പൂര്‍ണ്ണമായി ഭഗവാനില്‍ ലയിച്ചിരിക്കാം. പ്രദോഷസന്ധ്യയില്‍ വീണ്ടും ക്ഷേത്രദര്‍ശനം നടത്തി പിന്‍വിളക്ക് കത്തിക്കുകയും കൂവളത്തില കൊണ്ട് അര്‍ച്ചന നടത്തുകയും ചെയ്താല്‍ അനേകഫലമാണ്.

കറുത്തപക്ഷ പ്രദോഷവും തിങ്കളാഴ്ചയും വരുന്ന ദിനം മഹാദേവന് അതിപ്രധാനമാണ്. അന്നേ ദിവസം വ്രതം നോല്‍ക്കുന്നതിനൊപ്പം മേല്‍ പറഞ്ഞ വഴിപാടുകളും നടത്തിയാല്‍ വേഗത്തില്‍ ഫലപ്രാപ്തി ലഭിക്കും. ഒരു കാര്യം കൂടി പ്രത്യേകം ഓര്‍ക്കുക, ക്ഷേത്രത്തില്‍ എന്ത് വഴിപാട് കഴിച്ചാലും നിങ്ങളുടെ സാന്നിധ്യം അവിടെയുണ്ടാകാന്‍ ശ്രദ്ധിക്കണം. അപ്പോഴേ പൂര്‍ണ്ണഫലപ്രാപ്തി ലഭിക്കുകയുള്ളു.

Related Articles

Latest Articles