Pinarayi-Vijayan
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പില്‍ കോടികളുടെ ക്രമക്കേട്. ടിക്കറ്റ് വിതരണത്തിലടക്കം ക്രമക്കേടുകളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികളിലും വിജിലന്‍സ് റിപ്പോര്‍ട്ടുകളിലും വകുപ്പോ സര്‍ക്കാറോ നടപടിക്ക് മുതിരുന്നില്ല. മന്ത്രി ഓഫിസിലെ പ്രമുഖന്റെ പിന്തുണ ഇവര്ക്കുശണ്ടന്നാണ് ആക്ഷേപം.
വന്‍കിട ലോട്ടറി ഏജന്റുമാരുമായി ഒത്തുകളിച്ച് സമ്മാനാര്‍ഹ ടിക്കറ്റുകളുടെ തുക ചെറുകിട ഏജന്റുമാര്‍ക്ക് നിഷേധിക്കുകയും കമീഷനായി കോഴ ആവശ്യപ്പെടുകയുമാണ് ഉദ്യോഗസ്ഥരെന്നാണ് ആക്ഷേപം. മലപ്പുറം ജില്ലയില്‍ പതിനായിരത്തില്പരം രൂപയുടെ കമീഷന് പാസാക്കി നല്കാന് ജില്ല ലോട്ടറി ഓഫിസര്‍ 37,500 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ലോട്ടറി ഡയറക്ടര്‍ നടപടി സ്വീകരിച്ചിട്ടില്ല. ഓഡിയോ ക്ലിപ് അടക്കം തെളിവുമായാണ് ഉണ്ണികൃഷ്ണന് എന്ന ഏജന്റ് 2021 ജനുവരി 28ന് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫിസും പരാതി ഡയറക്ടര്‍ക്ക് കൈമാറി.
രണ്ടര വര്‍ഷം മുമ്പ് ഫിനാന്‍സ് വിഭാഗത്തിന്റെ പരിശോധനയില്‍ മലപ്പുറം തിരൂര്‍ ഓഫിസിലെ ടിക്കറ്റ് സ്റ്റോക്കില്‍ 10 ലക്ഷത്തോളം രൂപയുടെ ടിക്കറ്റ് കുറവാണ് കണ്ടെത്തിയത്. വന്‍കിട ഏജന്റ് ടിക്കറ്റ് രാവിലെ കൊണ്ടുപോയെന്നാണ് ഉദ്യോഗസ്ഥര്‍ സമ്മതിച്ചത്. പിന്നീട്, ഉദ്യോഗസ്ഥര്‍ തന്നെ ഏജന്റില്‍നിന്ന് കാശ് വാങ്ങി അടച്ചു. ഏജന്റിന്റെ കടയിലെ ഹാര്‍ഡ് ഡിസ്ക് ഡയറക്ടര്‍ പിടിച്ചെടുത്ത് സി-ഡാക്കില്‍ പരിശോധിച്ചതില്‍ കോടികളുടെ തിരിമറി കണ്ടെത്തിയെങ്കിലും ഡയറക്ടറേറ്റില്‍ ഫയല്‍ പൂഴ്ത്തി.
2020 ജൂലൈയില്‍ തിരുവനന്തപുരം ജില്ല ലോട്ടറി ഓഫിസര്‍ ട്രിപ്ള്‍ ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ഓഫിസ് തുറന്ന് ചില വന്‍കിട ഏജന്റുമാര്‍ക്ക് ടിക്കറ്റ് നല്കി. എന്നാല്‍, ഓഫിസ് തുറന്നതില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ അഭിനന്ദിക്കുകയാണുണ്ടായതെന്നാണ് ജില്ല ലോട്ടറി ഓഫിസറായിരുന്ന ബി. സുരേന്ദ്രന്റെ വാദം. തലസ്ഥാനത്ത് വാഹനത്തില്‍ എത്തിച്ചേരാവുന്ന നൂറില്‍ താഴെ ഏജന്റുമാര്‍ക്കാണ് ടിക്കറ്റ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ചെറുകിട ഏജന്റുമാരെ ഒഴിവാക്കി വന്‍കിട ഏജന്റുമാര്‍ക്കും ബിനാമികള്‍ക്കും നല്‍കുകയായിരുന്നെന്നാണ് ആരോപണം. ജൂലൈ 15ന് മൂന്ന് ഏജന്‍സികള്‍ക്കാണ് 96000 ടിക്കറ്റുകള്‍ നല്‍കിയതെന്ന് ഏജന്റുമാര്‍ പറയുന്നു. 15,16,17 തീയതികളില്‍ നല്കിയ 67825 ടിക്കറ്റുകള്‍ ഒരു വന്‍കിട ഏജന്റിനും അവരുടെ ബിനാമികള്‍ക്കുമായി വീതിച്ചുനല്കുകയായിരുന്നെന്നാണ് ആരോപണം.
തിരുവാഭരണ ഘോഷയാത്ര മൂന്നാം ദിന കാഴ്ചകൾ | LIVE | Day 3
ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…
ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…
തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി…
ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ…
മധുര തിരുപ്പറങ്കുൻകുണ്ടം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാനുള്ള നവംബർ 20-ലെ ഉത്തരവ് നടപ്പിലാക്കാത്തതിൽ തമിഴ്നാട് സർക്കാരിനെയും മധുര ജില്ലാ…
2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ. ഭീകരാക്രമണങ്ങളെ അതിജീവിച്ച ഭാരതീയ ജനതയുടെ കരുത്തിനെയും മറ്റുള്ളവരുടെ ജീവൻ…