Friday, May 10, 2024
spot_img

തി​രൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സ് രോ​ഗി​ക​ളോ​ട്​ ക്രൂ​ര​ത: പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അധികൃതർ

മലപ്പുറം: തിരൂരിലെ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് രോഗികളോടുള്ള ക്രൂരതയിൽ പരാതി നൽകിയിട്ടും അധികൃതർ മൗനം പാലിക്കുന്നെന്ന് ആക്ഷേപം. ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​വ​ര്‍​ക്കു​ള്ള കു​ത്തി​വെ​പ്പും മ​രു​ന്നും സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​തെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​തി​രെ അ​ധി​കൃ​ത​ര്‍ക്ക് പ​രാ​തി ന​ല്‍കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍ക്ക് ന​ല്‍കു​ന്ന കു​ത്തി​വെ​പ്പി​ന് 200 രൂ​പ വ​രെ ഈ​ടാ​ക്കി​യ​താ​യി രോ​ഗി​ക​ള്‍ പ​റ​യു​ന്നു.

രോഗബാധിതരായി എത്തുന്നവരോട് വളരെ മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​താ​യും പ​രാ​തി​ ഉയരുന്നുണ്ട്. ഒ​രു​മാ​സം മുമ്പാണ് 25ല​ധി​കം രോ​ഗി​ക​ള്‍ ഒ​പ്പി​ട്ട പ​രാ​തി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ക്ക് ന​ല്‍കി​യ​ത്. എന്നാൽ ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍ക്ക് ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സാ​നു​മ​തി ന​ല്‍കി​യ​ത് എ​വി​ടെ​യു​മി​ല്ലാ​ത്ത മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ വെച്ചാണ്. കൂടാതെ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​വ​ർ​ക്കു​ള്ള കു​ത്തി​വെ​പ്പും മ​രു​ന്നും സൗ​ജ​ന്യ​മാ​യി ന​ൽ​കാ​തെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​തി​രെ അ​ധി​കൃ​ത​ര്‍ക്ക് പ​രാ​തി ന​ല്‍കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

സൗജന്യമായി ലഭിക്കേണ്ട എ​രി​ത്രോ​പോ​യി​റ്റി​ന്‍ കു​ത്തി​വെ​പ്പ്​ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ക്ക്​ രേ​ഖ​ക​ളൊ​ന്നു​മി​ല്ലാ​തെ തുക ഈ​ടാ​ക്കി​യ​താ​യും ആ​ക്ഷേ​പ​മു​ണ്ട്. മ​രു​ന്നു​ക​ളു​ടെ സൂ​ക്ഷി​പ്പി​ന് സ്​​റ്റോ​ര്‍ സൗ​ക​ര്യം പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. 24 മണിക്കൂർ പ്രവർത്തിക്കുന്ന ആശുപത്രിയിൽ മുഴുവൻ സമയവും കാഷ് കൗണ്ടർ പ്രവർത്തിക്കാത്തതും ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. എ​ൻ.​എ​സ് ഉ​പ​യോ​ഗി​ക്കേ​ണ്ടി​ട​ത്ത് ഡി.​എ​ൻ.​എ​സ് ഉ​പ​യോ​ഗി​ച്ച് ഡ​യാ​ലി​സി​സ് ചെ​യ്ത സം​ഭ​വം വ​രെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി കാ​ര്യ​മാ​യി അ​ന്വേ​ഷി​ക്കാ​തെ മ​റ​ച്ചു​വെ​ക്കു​ക​യാ​യി​രു​ന്നു.

Related Articles

Latest Articles