Sunday, September 27, 2026

ലവ് ജിഹാദി’നെതിരെ നിയമ നിര്‍മാണത്തിനൊരുങ്ങി ഹരിയാനയും; നിയമം എഴുതിത്തയ്യാറാക്കാന്‍ മൂന്നംഗ ഡ്രാഫ്റ്റിങ് കമ്മിറ്റി

ചണ്ഡിഗഡ്: ‘ലവ് ജിഹാദി’നെതിരെ നിയമ നിര്‍മാണത്തിനൊരുങ്ങി ഹരിയാനയും. നിയമം എഴുതിത്തയ്യാറാക്കാന്‍ മൂന്നംഗ ഡ്രാഫ്റ്റിങ് കമ്മിറ്റിയെയും ചുമതലപ്പെടുത്തി. ആഭ്യന്ത്ര സെക്രട്ടറി ടി.എല്‍ സത്യപ്രകാശ്, എ.ഡി.ജി.പി നവദീപ് സിങ് വിര്‍ക്, അഡീഷണല്‍ അഡ്വ. ജനറല്‍ ദീപക് മന്‍ചണ്ട തുടങ്ങിയ മൂന്നു പേരടങ്ങുന്ന ഡ്രാഫ്റ്റിങ് കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയത്.
മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന ലൗജിഹാദ് വിരുദ്ധ നിയമങ്ങള്‍ പഠിച്ച ശേഷം അതും നിയമത്തില്‍ ചേര്‍ത്തുമെന്നും ആഭ്യന്തര മന്ത്രി അനില്‍ വിജി പറഞ്ഞു.

ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ നടത്തുന്ന മതപരിവര്‍ത്തനത്തിനെതിരായ കരട് ഓര്‍ഡിനന്‍സിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന.

Related Articles

Latest Articles