Kerala

കാമുകന് കുട്ടികളുള്ളത് ഇഷ്ടമല്ല ; മക്കൾക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തി: യുവതി അറസ്റ്റിൽ

കന്യാകുമാരി: കാമുകനൊപ്പം ഒളിച്ചോടി പോകാൻ വേണ്ടി തന്റെ രണ്ട് കുട്ടികൾക്കും വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ . കന്യാകുമാരി സ്വദേശിനിയായ കാർത്തികയെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . യുവാവിനൊപ്പം പോകാൻ വേണ്ടി യുവതി തന്റെ രണ്ട് കുട്ടികൾക്കും ഭക്ഷണത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത് .

പച്ചക്കറി വിൽപ്പനക്കാരനായിരുന്ന യുവാവിനോട് വിവാഹം കഴിഞ്ഞത് മറച്ചു വച്ചാണ് സഞ്ജന പ്രണയം പറഞ്ഞത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് മാരായപുരത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് പോയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. പരിചയം പ്രണയമായി നാളുകൾ കഴിഞ്ഞപ്പോൾ തന്നെ വിവാഹം കഴിഞ്ഞ കാര്യം കാമുകൻ അറിയാനിടയാകുകയും , പിന്നീട് അയാൾ കാർത്തികയിൽ നിന്ന് വിട്ട് നില്ക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ, തന്റെ മക്കൾ ഇല്ലാതെയായാൽ യുവാവ് തന്നെ വീണ്ടും സ്നേഹിക്കുമെന്നും, പ്രണയം തുടരാമെന്നും കരുതിയ യുവതി കുട്ടികളെ വിഷം നൽകി കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

കുലക്കച്ചി സ്വദേശിയായ ജഗദീശിന്റെ ഭാര്യയാണ് കാർത്തിക. കുട്ടികളുടെ ഉള്ളിൽ വിഷം ചെന്നതോടെ സ്ഥിതി വളരെ ഗുരുതരമായി . ഇളയ മകനായ ശരൺ വീടിനുള്ളിൽ തന്നെ വീണ് മരിക്കുകയായിരുന്നു. എന്നാൽ, മകൾ സജ്‌ന അച്ഛനെ കാണാൻ പോകണമെന്ന് വാശി പിടിച്ചതോടെ അമ്മൂമ്മ അവളെ അച്ഛൻ ജഗദീശിന്റെ അടുത്തേക്ക് കൊണ്ട് പോകുകയായിരുന്നു അവിടെ വച്ച് സജ്‌ന ബോധം കെട്ട് വീണു . മൂന്ന് വയസ്സുകാരി സജ്‌നയെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട് ജീവൻ രക്ഷിക്കാൻ സാധിച്ചു .

B4 Admin

Recent Posts

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

2 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

24 hours ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

1 day ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

1 day ago