Monday, January 5, 2026

തമിഴ്‌നാട്ടില്‍ 3,500 കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി ലുലു ഗ്രൂപ്പ്

ചെന്നൈ: തമിഴ്‌നാട്ടിൽ വിവിധ മേഖലകളിൽ കോടികളുടെ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്. തമിഴ്‌നാട്ടില്‍ മാത്രമായി, 3,500 കോടിയുടെ നിക്ഷേപം നടത്തുമെന്നാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അറിയിച്ചിരിക്കുന്നത്.

അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ യു.എ.ഇ സന്ദർശനത്തിനിടെയാണ് യൂസഫലിയുടെ പ്രഖ്യാപനം. നേരത്തെ യു.എ.ഇയില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ സ്റ്റാലിന്‍, നിക്ഷേപക സംഗമം വിളിച്ചുചേര്‍ത്തിരുന്നു. ഇതിലാണ് എം.എ യൂസഫലി കോടികളുടെ നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചത്.

മാത്രമല്ല തമിഴ്നാട്ടില്‍ രണ്ട് ഷോപ്പിങ് മാള്‍, കയറ്റുമതി ലക്ഷ്യത്തോടെയുള്ള ഭക്ഷ്യ സംസ്‌കരണ യൂനിറ്റ് എന്നിവ നിര്‍മിക്കാനാണ് ലുലു പദ്ധതിയിടുന്നത്. രണ്ട് മാളുകളിലുമായി 5,000 പേർക്കാണ് തൊഴിലവസരം ലഭിക്കുകയെന്നും, മാളുകളുടെ നിര്‍മാണജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു.

Related Articles

Latest Articles