Saturday, May 4, 2024
spot_img

മുഖ്യമന്ത്രിക്ക് സർവ്വാധികാരം; പിന്നിലും എം ശിവശങ്കറിൻ്റെ കൈകൾ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനിലേയ്ക്ക് സർവ്വ അധികാരവും കൈമാറാനുള്ള റൂൾസ് ഓഫ് ബിസിനസ് ചട്ടഭേദഗതി തയ്യാറാക്കിയത് എം.ശിവശങ്കർ അടക്കമുള്ള ഉന്നതതല സമിതി. 2018-ലാണ് ഇതിനുള്ള സമിതി രൂപീകരിച്ചത്. അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറി, ധന പൊതുഭരണം, നിയമ വകുപ്പ് സെക്രട്ടറിമാർ എന്നിവരായിരുന്നു സമിതിയിലെ മറ്റുള്ള അംഗങ്ങൾ.

ഭരണം നിയന്ത്രിക്കുന്ന ശിവശങ്കർ അടക്കമുള്ള പല മുതിർന്ന ഉദ്യോഗസ്ഥർക്കും താല്പര്യമുള്ള പല പദ്ധതികൾക്കും അനുമതി ലഭിച്ചിരുന്നില്ല. മന്ത്രിമാരിൽ നിന്ന് നേരിടുന്ന തടസ്സം ഒഴിവാക്കാനാണ് ഭരണം മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ കേന്ദ്രീകരിക്കാനുള്ള പദ്ധതികൾ അവർ ആവിഷ്കരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം ധന, നിയമ വകുപ്പുകളുടെ അധികാരം കൂടി കയ്യടക്കുന്ന നിർദ്ദേശങ്ങൾ ഉണ്ടായിട്ടും ആ വകുപ്പുകളുടെ സെക്രട്ടറിമാർ ബന്ധപ്പെട്ട മന്ത്രിമാരെ ഇക്കാര്യങ്ങളൊന്നും അറിയിച്ചില്ലെന്ന വസ്തുതയാണ് മറ നീക്കി പുറത്തു വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സർവ്വ അധികാരിയായ പ്രിൻസിപ്പൽ സെക്രട്ടറിയെ എതിർക്കാൻ മന്ത്രിമാർ ഭയന്നിരുന്നുവെന്നും സൂചനകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ റൂൾസ് ഓഫ് ബിസിനസ് മന്ത്രിസഭാ ഉപസമിതിയിൽ ചർച്ചയ്ക്ക് വന്നപ്പോൾ തന്നെ മന്ത്രി ഇ.ചന്ദ്രശേഖരനടക്കമുള്ള നിരവധിപേർ പരോക്ഷമായ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. മന്ത്രിസഭയിൽ ഈ നിർദ്ദേശങ്ങൾ സമർപ്പിക്കപ്പെട്ടാല്‍ അവിടെയും എതിർക്കുമെന്ന് സിപിഎം നേതൃത്വവും ചൂണ്ടിക്കാട്ടിയിരുന്നു. സർവ്വ അധികാരങ്ങളും മുഖ്യമന്ത്രിയിൽ കേന്ദ്രീകരിച്ചാൽ പിന്നെന്തിനാണ് മറ്റു മന്ത്രിമാർ എന്നാണ് അവർ ചോദിക്കുന്നത്.

Related Articles

Latest Articles