കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് കൊച്ചി എൻഐഎ പ്രത്യേക കോടതി പരിഗണിക്കും. അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും, കേസിൽ ഇതുവരെ 11 തവണയായി നൂറ് മണിക്കൂറിലേറെ അന്വേഷണ ഏജൻസികൾ തന്നെ ചോദ്യം ചെയ്തതായും ശിവശങ്കർ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു. എന്നാൽ തന്നെ പ്രതി ചേർക്കാൻ ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ല. ആവശ്യപ്പെട്ടാൽ ഇനിയും ഹാജരാകാൻ തയ്യാറാണെന്നും, ഇക്കാര്യങ്ങൾ പരിഗണിച്ച് മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
അതേസമയം അക്കൗണ്ടന്റിനെ കാണാൻ ശിവശങ്കറും സ്വപ്ന സുരേഷും വീട്ടിലെത്തിയത് ബാഗ് നിറയെ പണവുമായെന്ന് വെളിപ്പെടുത്തി എൻഫോഴ്സ്മെന്റ് വകുപ്പ് രംഗത്ത് വന്നിട്ടുണ്ട്. ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിലായിരുന്നു എൻഫോഴ്സ്മെന്റിന്റെ ഈ വെളിപ്പെടുത്തൽ.
ബാഗിൽ 30 ലക്ഷം രൂപയുമായാണ് ഇരുവരും വന്നതെന്നും, ആ പണം കൈകാര്യം ചെയ്യാൻ താൻ മടിച്ചുവെന്നും വേണുഗോപാൽ മൊഴി നൽകിയതായി എൻഫോഴ്‌സ്‌മെന്റ് വിഭാഗം അറിയിച്ചു. പണം സത്യസന്ധമായ സ്രോതസ്സിൽ നിന്ന് ആണെന്ന് സ്വപ്നം വിശദീകരിച്ചപ്പോൾ ലോക്കറിൽ വയ്ക്കാനാണ് താൻ നിർദേശിച്ചതെന്ന് വേണുഗോപാൽ പറഞ്ഞതായും ഇ.ഡി പറയുന്നു. സംഭാഷണം നടക്കുമ്പോഴെല്ലാം ശിവശങ്കർ കൂടെയുണ്ടായിരുന്നെന്നും വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്.
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…